മുഖത്തെ പാടുകള്‍ മായുവാനുമുള്ള ചില പൊടിക്കൈകൾ
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കുള്ള ഏറ്റവും മികച്ച മറ്റൊരു ഔഷധമാണ് അലോവെര. ലാവെണ്ടര്‍ ഓയില്‍ പോലുള്ളവയും മുഖക്കുരു പാടുകള്‍ മാറ്റാനായി ഉപയോഗിക്കാം. ലാവെണ്ടര്‍ ഓയില്‍ പാടുകളില്‍ നേരിട്ട് പുരട്ടാവുന്നതാണ്.
ജാതിപത്രിയുടെ പൊടി അല്‍പം തേനില്‍ ചാലിച്ചു മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. കുറച്ച് മണിക്കുറുകള്‍ക്ക് ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകുക
മുട്ടയുടെ വെള്ള പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.
ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖം തുടര്‍ച്ചയായി കഴുകുന്നത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു.
മധുരനാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലിയി അരച്ച അതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.
ധാരാളം വെള്ളം കുടിയ്ക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ളാസ് വെള്ളം കുടിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.
ഉലുവ ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഏതാനും ദിവസം ഇത് തുടരുക, മുഖക്കുരു പൂര്‍ണ്ണമായും മാറും. ഉലുവ ഇല പുരട്ടുന്നത് ചര്‍മ്മത്തിന്റെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. അതിനാല്‍ ആഹാരത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ഇവ നിങ്ങളുടെ ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
മുഖക്കുരു പാടുകളില്‍ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്യുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കും. പാടുള്ള ചര്‍മ്മ ഭാഗത്ത് ആവശ്യത്തിന് പോഷകങ്ങള്‍ എത്താന്‍ ഇത് സഹായിക്കും. പാടിലെ കോശങ്ങളെ നശിപ്പിക്കാനും മസ്സാജ് ഉത്തമമാണ്.