മുടികൊഴിച്ചിൽ തടയാം; അടിപൊളി പാക്ക് തയ്യാറാക്കാം
മുടിയ്ക്ക് വളരെ നല്ലതാണ് കറിവേപ്പില. ഇതിലെ പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർത്താനും സഹായിക്കുന്നതാണ്.കൂടാതെ മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും മികച്ച ഒരു ചേരുവയാണ് തൈര്. ഇത് മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും വളർച്ച കൂട്ടാനും സഹായിക്കുന്നു. മുടിയെ കണ്ടീഷണിംഗിനും ഇത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡും പ്രോട്ടീനും മുടി വളർച്ചയെ സഹായിക്കും .
മുടിയ്ക്ക് വളരെ നല്ലതാണ് കഞ്ഞിവെള്ളം. മുടിയെ മൃദുവാക്കാനും തിളക്കം കൂട്ടാനും നല്ലതാണ്. അമിനോ ആസിഡ്, വൈറ്റമിൻ ഇ, ബി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയൊക്കെ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. മുടി പൊട്ടി പോകുന്നത് തടയാൻ പോലും ഇത് സഹായിക്കും.
ഒരു ബൗളിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചത്, തൈര്,കഞ്ഞിവെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് മുടി കഴുകാം .