മുഖം തിളങ്ങാൻ ഈ പാക്ക് ട്രൈ ചെയ്യൂ
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍ കാപ്പി പൊടിയുമായി കലര്‍ത്തി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. വെളിച്ചെണ്ണ ചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുമ്പോള്‍, കാപ്പിപ്പൊടി നിര്‍ജ്ജീവ ചര്‍മ്മത്തെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
പപ്പായയില്‍ പാപ്പെയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ തെളിച്ചമുള്ളതാക്കാനും കൂടുതല്‍ വ്യക്തമായ നിറം നല്‍കാനും സഹായിക്കുന്നു. കുറച്ച് പപ്പായ കഷ്ണങ്ങള്‍ നന്നായി ഉടച്ചെടുത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
20-25 മിനിറ്റ് ഇത് മുഖത്ത് വച്ചതിനുശേഷം കഴുകി കളയുക, തുടര്‍ച്ചയായി ഏഴു ദിവസം നിങ്ങള്‍ ഇത് പ്രയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചര്‍മ്മത്തില്‍ ഇത് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കും. തിളക്കമുള്ള മുഖചര്‍മം അടക്കം നിങ്ങള്‍ക്ക് വ്യക്തമായ വ്യത്യാസങ്ങള്‍ ഈ ദിവസങ്ങളില്‍ കാണാന്‍ കഴിയും.
പഞ്ചസാര, ഓട്‌സ്, വെളിച്ചെണ്ണ എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുത്ത് ഉപയോഗിച്ചുകൊണ്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങളുടെ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക. ഈ സ്‌ക്രബിന് നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളെ എളുപ്പത്തില്‍ നീക്കം ചെയ്യാനുള്ള പ്രത്യേക കഴിവുണ്ട്. ഇത് ചര്‍മ്മത്തെ നന്നായി ശ്വസിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് കുടുതല്‍ തിളക്കമുള്ള ചര്‍മ്മസ്ഥിതി നല്‍കും.
തക്കാളി ജ്യൂസ് ചര്‍മ്മത്തില്‍ ഒരു ആസ്‌ട്രെജന്റ് ആയി പ്രവര്‍ത്തിക്കുകയും നിറം മങ്ങിയ ചര്‍മ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മത്തെ സൂക്ഷ്മമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു.
കടലപ്പൊടിയോടൊപ്പം തൈര്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക.