മുഖത്തെ കരുവാളിപ്പ് അകറ്റാൻ പരീക്ഷിക്കാം മുൾട്ടാണി മിട്ടി

Multani Mitti
Multani Mitti

മുഖക്കുരു പാടുകൾ, മുറിവിൻ്റെ പാടുകൾ എന്നിവ സുഖപ്പെടുത്തുന്ന ഫലപ്രദമായ ധാതുക്കൾ മുൾട്ടാണി മിട്ടിയിൽ അടങ്ങിയിരിക്കുന്നു. മുഖത്തെ കരുവാളിപ്പ് അകറ്റാൻ പരീക്ഷിക്കാം മുൾട്ടാണി മിട്ടി കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയും അൽപം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് ഇടുന്നത് മുഖം സുന്ദരമാക്കാൻ സഹായിക്കും.

രണ്ട്

മുൾട്ടാണി മിട്ടിയിൽ അൽപം തൈര് ചേർത്ത്  നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും നിറം വർധിപ്പിക്കാനും ഈ പാക്ക് സഹായിക്കും. 

മൂന്ന്

രണ്ട് സ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം പാൽ ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ നല്ലതാണ്. 

Tags

News Hub