നരയെ തുരത്താൻ ഈ മിശ്രിതം സഹായിക്കും

This mixture will help to get rid of dandruff
This mixture will help to get rid of dandruff

തലമുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. കടയില്‍ നിന്നും വാങ്ങുന്ന കെമിക്കൽ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും ഇടയാക്കും. എന്നാൽ അതിന് ഒരു പരിഹാരം ഇതാ. തേയില, ബീറ്റ്റൂട്ട്, നീലയമരി എന്നിവയുടെ മിശ്രിതം നരയെ തുരത്താൻ സഹായിക്കും.


കുറച്ചു വെള്ളം ചൂടാക്കിയ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് കുറച്ച്‌ കട്ടൻചായയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിൽ നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് – കട്ടൻചായ മിശ്രിതം ചേര്‍ത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക.


എണ്ണമയം ഒട്ടുമില്ലാത്ത മുടിയില്‍ ഈ മിക്സ് തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കില്‍ ഒറ്റ ഉപയോഗത്തില്‍ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ചെയ്യുക.

Tags