ഇനി വീട്ടില്‍ തന്നെ മിക്‌സിയിലെ ബ്ലേഡിന്റെ മൂര്‍ച്ച കൂട്ടാം

mixy
mixy

 

മിക്സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ മൂര്‍ച്ച കൂട്ടാവുന്നതാണ്. മുട്ടത്തോടും അലൂമിനിയം ഫോയിലും കല്ലുപ്പും ഉണ്ടെങ്കില്‍ മൂര്‍ച്ച വളരെ എളുപ്പത്തില്‍ കൂട്ടാന്‍ സാധിക്കും.

ബ്ലെയ്ഡിന്റെ മൂര്‍ച്ച കുട്ടനായി അലുമിനിയം ഫോയില്‍ ചെറിയ പീസാക്കി മിക്സി ജാറില്‍ ഇട്ടു അരക്കുക. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാല്‍ നാല് മാസം വരെ നല്ല രീതിയില്‍ മിക്സി ജാറില്‍ അരക്കുവാന്‍ സാധിക്കും.

മുട്ടയുടെ തോട് പൊട്ടിച്ച് മിക്സിയുടെ ജാറില്‍ ഇടുക. ഒന്നോ രണ്ടോ മുട്ടയുടെ തോടെടുക്കാം. മിക്സി ജാര്‍ മിക്സിയില്‍ വച്ച് അടിയ്ക്കുക. മുട്ടത്തൊണ്ട് നല്ലത് പോലെ പൊടിയുന്നത് വരെ അടിയ്ക്കാം. ഇത് ബ്ലേഡിന് മൂര്‍ച്ചയുണ്ടാകാന്‍ സഹായിക്കുന്ന വിദ്യയാണ്. മിക്സിയുടെ ബ്ലേഡിന്റെ മൂര്‍ച്ഛകൂട്ടാന്‍ കുറച്ചു കല്ലുപ്പ് പൊടിച്ചാലും മതി.

Tags