ഒരു ലിപ്സ്റ്റിക് എത്രനാൾ വരെ ഉപയോഗിക്കാം എന്നറിയാമോ..?

google news
lipstick

സ്കൂൾ ഫങ്ഷനു വാങ്ങിയ ലിപ്സ്റ്റിക് കോളേജും കഴിഞ്ഞ് ഓഫിസിൽ പോകും വരെ ഉപയോഗിച്ചാലെന്താ എന്നു ചിന്തിക്കുന്നവരുണ്ട്. ലിപ്സ്റ്റിക്കിന്റെ ആരോഗ്യകരമായ ഉപയോഗ കാലാവധി ഒരു വർഷമാണ്. തീർന്നിട്ടില്ലെങ്കിലും അത്രയും കാലമായാൽ ലിപ്സ്റ്റിക് കളയണം.

ഇത്രയും വില കൊടുത്തതല്ലേ എങ്ങനെയാണു കളയുന്നത് എന്നു ചിന്തിക്കരുത്. കാലാവധി കഴിഞ്ഞവ തുടർന്നും ഉപയോഗിക്കുന്നതിലൂടെ അലർജി പ്രശ്നം വരാം. ലിപ്സ്റ്റിക്കിൽ ചേർത്തിരിക്കുന്ന പ്രിസർവേറ്റീവിന്റെ കാലാവധി തീരുന്നതു കൊണ്ട് കൂടുതൽ അനാരോഗ്യകരമാകാം.

ലിപ്സ്റ്റിക് രണ്ടെണ്ണം വാങ്ങിവയ്ക്കാം. പകൽ ഉപയോഗിക്കാനും രാത്രി പരിപാടികൾക്കായും ചെറിയ സൈസിൽ ലിപ്സ്റ്റിക്കുകൾ ഇപ്പോൾ ലഭ്യമാണ്. പകുതി വിലയേയുള്ളൂ. അതാണു ലാഭം. കാലാവധിയെത്തും മുൻപ് ഉപയോഗിച്ചു തീർക്കാനുമാകും.

ഉപയോഗിക്കും മുൻപ് അറിയാം ചിലത്

∙ലിപ്സ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കാം. മറ്റു ദിവസങ്ങളിൽ ഓർഗാനിക് ലിപ് ബാം പുരട്ടാം.

∙ലിപ്സ്റ്റിക് മാഞ്ഞുപോയാൽ വീണ്ടും വീണ്ടും പുരട്ടുന്ന രീതി ഒഴിവാക്കുക.

∙ഇളം നിറങ്ങൾ തിരഞ്ഞെടുക്കുക. അവയിൽ ലെഡ് പോലുള്ള രാസപദാർഥങ്ങൾ കുറവായിരിക്കും.

Tags