ഇയർഫോൺ ഉപയോഗം അമിതമാണോ; എങ്കിൽ ശ്രദ്ധിക്കൂ
സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. 35 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർ പാട്ട് കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും,അവരിൽ 50 ശതമാനത്തോളം പേരും ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇയർഫോൺ ഉപയോഗിച്ച് ഉച്ചത്തിലുള്ള പാട്ട് കേൾക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
കേൾവിക്കുറവ് ഒഴിവാക്കാൻ ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉചിതമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. മണിക്കൂറോളം ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഇയർ ഫോണിൽ പാട്ടു കേൾക്കുമ്പോൾ 10 മിനുട്ട് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നൽകുക. ഉച്ചത്തിൽ പാട്ട് കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും.ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇഎൻടി ഡോ. അപർണ മഹാജൻ പറയുന്നു.
90 ഡെസിബെൽ (ഡിബി) അല്ലെങ്കിൽ 100 ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് 2017 ൽ 'നോയിസ് ആന്റ് ഹെൽത്ത്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലിൽ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും 2002 ലെ മലേഷ്യൻ ജേണൽ ഓഫ് മെഡിക്കൽ സയൻസ' സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും കാരണമാകും.
കേൾവിക്കുറവ് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
1. ചെവികൾ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക.
2. തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
3. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.
4. ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും.