കാല്‍പ്പാദം വിണ്ടുകീറാറുണ്ടോ?
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലരും വിട്ട് പോവുന്ന ഒന്നാണ് കാലുകള്‍. പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.കാരണം ഓരോ സമയത്തും കാലുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. കാരണം പലപ്പോഴും ഇതായിരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഇനിയൊരിക്കലും പാദങ്ങള്‍ക്കേ വേണ്ടത്ര ശ്രദ്ധ നല്‍കാതിരിക്കരുത്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ഗുരുതരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലിലുണ്ടാവുന്ന എന്തൊക്കെ ലക്ഷണങ്ങളാണ് നമ്മളൊരിക്കലും അവഗണിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
വിരലുകളിലുണ്ടാവുന്ന തരിപ്പ്
പാദത്തിന്റെ വിലരുകളില്‍ ഉണ്ടാവുന്ന തരിപ്പ് പലപ്പോഴും പ്രമേഹത്തിന്റെ തുടക്കമാണ്. ടൈപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം.
കാല്‍ വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്. കാരണം തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് കാല്‍ വിണ്ടു കീറുന്ന ലക്ഷണം.കാല്‍ വിണ്ടു കീറുന്നത് തടയാന്‍
വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച് പുരട്ടിയാല്‍ വിണ്ടുകീറല്‍ ചെറുക്കാം
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
പശുവിന്‍ നെയ്യ്, ആവണക്കണ്ണ,മഞ്ഞള്‍പൊടി എന്നിവ കുഴച്ച് അല്‍പം ചൂടാക്കി കാലില്‍ പുരട്ടി 2 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം
മൈലാഞ്ചി അരച്ച് കാലിലിടുന്നതും വിണ്ടുകീറല്‍ തടയാന്‍ ഉത്തമമാണ്
ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ,ഉപ്പ് എന്നിവ ഇട്ട് കാല്‍ പതിഞ്ച് മിനിട്ട് മുക്കിവെക്കുക.ഒരുമാസക്കാലം ചെയ്തു നോക്കൂ. ഫലം അനുഭവിച്ചറിയാം
പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് കുളിക്കുന്ന സമയത്ത് ആഴ്ചയിലൊരിക്കല്‍ കാല്‍ ഉരയ്ക്കുന്നതും നല്ലതാണ്
കാല്‍ വെളിച്ചെണ്ണയോ എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും പാദത്തിന് വളരെ നല്ലതാണ്