തേപ്പുപെട്ടി ചുടായപ്പോഴുള്ള കരിഞ്ഞ പാടുകൾ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചോ...വസ്ത്രം വലിച്ചെറിയാതെ തേപ്പുപെട്ടിയെ ചികിൽസിച്ചാലോ..
ironing paracetamol

തുണികൾ പതിവായി തേച്ച് ഉപയോഗിക്കുന്നവരുടെ തലവേദനയാണ് തേപ്പുപെട്ടിയിൽ ഉണ്ടാവുന്ന കരിഞ്ഞ പാടുകൾ. ഇത് നീക്കം ചെയ്യാനായി പല മാർഗങ്ങളും പരീക്ഷിച്ചുമടുത്ത് ഒടുവിൽ തേപ്പുപെട്ടി തന്നെ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നവരുണ്ട്. പാടുകൾ ഉണ്ടായി ഏറെക്കാലം കഴിഞ്ഞാണ് അത് ശ്രദ്ധയിൽപ്പെടുന്നതെങ്കിൽ പിന്നെ അത് നീക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് പറയുകയും വേണ്ട. എന്നാൽ നിമിഷനേരം കൊണ്ട് തേപ്പുപെട്ടി പുതുപുത്തൻ പോലെ തിളങ്ങാനുള്ള ഒരു ഉഗ്രൻ മാർഗമുണ്ട്.

സോഫി ഹിഞ്ച്ലിഫ് എന്ന യുവതിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ഈ സൂപ്പർ ടിപ്പ് ശ്രദ്ധനേടിയത്. ഒരൊറ്റ പാരസിറ്റാമോൾ കൊണ്ട്  തേപ്പുപെട്ടിയിലെ കരിഞ്ഞ പാടുകൾ അപ്രത്യക്ഷമാകുന്ന വിദ്യയാണ് ഇത്. തേപ്പുപെട്ടി ചൂടാക്കുകയാണ് അനുവദിക്കുകയാണ് ആദ്യപടി. അതിനു ശേഷം ഒരു പാരസിറ്റാമോൾ ടാബ്ലറ്റ് എടുത്ത് ട്വീസർ ഉപയോഗിച്ച് തേപ്പുപെട്ടിയുടെ ചൂടായ ഭാഗത്ത്  വൃത്താകൃതിയിൽ ഉരയ്ക്കുക. ഇത് തുടച്ചുനീക്കുന്നതിനൊപ്പം കരിഞ്ഞ പാടുകൾ അപ്പാടെ അപ്രത്യക്ഷമാകുമെന്ന് ഉറപ്പ്.

വിക്കി ഹോൾബറി എന്ന വനിതയാണ് തേപ്പുപെട്ടി വൃത്തിയാക്കാനുള്ള ടിപ്സ് ഫേസ്ബുക് പേജിലൂടെ ആവശ്യപ്പെട്ടത്. പല ടിപ്സുകളും  ആളുകൾ നിർദ്ദേശിച്ചെങ്കിലും ഏറ്റവും എളുപ്പമുള്ളതും പരിചിതമല്ലാത്തതും എന്നാൽ പണച്ചെലവ് തീരെ കുറഞ്ഞതുമായ മാർഗ്ഗം എന്ന തരത്തിൽ പാരസിറ്റാമോൾ ഉപയോഗിച്ചുകൊണ്ടുള്ള വിദ്യ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ഈ മാർഗം പരീക്ഷിച്ച് ഫലം കണ്ടതിന്റെ സന്തോഷവും വിക്കി പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനു പുറമേ ചോദ്യത്തിനുള്ള മറുപടി വായിച്ച് ഇതേ മാർഗ്ഗം പരീക്ഷിച്ച ധാരാളമാളുകൾ പ്രതികരണം അറിയിക്കുന്നുണ്ട്. തേപ്പുപെട്ടി വൃത്തിയാക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും  പരാജയപ്പെട്ടവരായിരുന്നു അവരിൽ പലരും. ടിപ്സ് പങ്കുവച്ചവർക്ക്  ഇവർ നന്ദിയും അറിയിക്കുന്നുണ്ട്.

Share this story