കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാൻ.. ഹോട്ട് ഓയിൽ മസാജ്

google news
hot oil massage for hair

മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും കൊഴിച്ചിൽ തടയാനും ഹോട്ട് ഓയിൽ മസാജ് ഫലപ്രദമാണ്.ഹോട്ട് ഓയിൽ മസാജ് ചെയ്യാൻ കുറച്ചധികം സമയം ആവശ്യമാണ്. എന്നാൽ വളരെയേറെ ഗുണങ്ങൾ ഇതിനുണ്ട്.

∙ എന്തുകൊണ്ട് ഹോട്ട് ഓയിൽ മസാജ്

ഏതു തരം മുടിയുള്ളവർക്കും ഫലം ലഭിക്കും എന്നതാണ് ഹോട്ട് ഓയിൽ മസാജിന്റെ പ്രത്യേകത. ചുരുണ്ട മുടിയുള്ളവരോ നീളൻ മുടിയുള്ളവരോ ആകട്ടെ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഹോട്ട് ഓയിൽ മസാജ് ചെയ്യാം.

∙ ഗുണങ്ങൾ

- മുടിവളർച്ച

ഹോട്ട് ഓയിൽ മസാജ് ശിരോചർമത്തിലെ രക്തയോട്ടം വർധിപ്പിക്കുകയും ഇതു മൂലം മുടിയിഴകളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇതു മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു.

–  ബലം

 മുടിയിഴകൾക്ക് കരുത്തേകുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യും.

- കോശങ്ങളെ പോഷിപ്പിക്കുന്നു

ശിരോചർമത്തിനുള്ളിലേക്ക് കടന്ന് ചെല്ലുകയും കോശങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

– താരനെ തുരത്തുന്നു

വരണ്ട ശിരോചർമമാണ് താരനു പ്രധാന കാരണം. ഹോട്ട് ഓയിൽ മസാജിലൂടെ ഇത്തരത്തിൽ ചർമം വരണ്ട് അടർന്നു താരനായി മാറുന്നത് തടയാം.

- തിളക്കം നൽകുന്നു

മുടി വരളുന്നത് തടയുകയും തിളക്കവും മിനുസവും നൽകുകയും ചെയ്യുന്നു.  

∙ ഹോട്ട് ഓയിൽ തയ്യാറാക്കാം

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഓർഗാനിക് ഓയിൽ, ഒരു ഗ്ലാസ് ബൗൾ, സോസ് പാൻ, വെള്ളം, സ്റ്റൗ എന്നിവയാണ് ആവശ്യമുള്ളത്.

ഒരു ‌ഗ്ലാസ് ബൗളിൽ കുറച്ച് ടേബിൾ സ്പൂൺ ഓയിലെടുക്കുക. ശേഷം ഒരു സോസ്പാനിൽ പകുതി വെള്ളമെടുത്ത് സ്റ്റൗവിൽ വയ്ക്കുക. സോസ്പാനിലെ വെള്ളത്തിലേക്ക് ഈ ഗ്ലാസ് ബൗൾ ഇറക്കിവെച്ച് തീ കത്തിക്കാം. ആദ്യം സോസ്പാനിലെ വെള്ളം നന്നായി ചൂടാകുകയും പിന്നീട് ബൗളിലെ ഓയിൽ ചൂടാകുകയും ചെയ്യും.

∙  മസാജ് ചെയ്യാം

ടവൽ, ഹെയർ ബ്രഷ്, ഷവർക്യാപ്, ഷാംപൂ, കണ്ടീഷനർ എന്നിവ കരുതുക. മുടിയിൽ കെട്ടുകളുണ്ടെങ്കിൽ ഹെയർ ബ്രഷ് ഉപയോഗിച്ച് അവ അഴിക്കുക. ഒരു ടവൽ ഷോൾഡറി‌ലിട്ട് ഓയിൽ വസ്ത്രത്തിലേക്ക് വീഴുന്നത് ഒഴിവാക്കാം. നേരത്തെ ചൂടാക്കിയ ഓയിലിലേക്ക് വിരലുകൾ മുക്കിയെടുത്ത് തലയിൽ പതിയെ മസാജ് ചെയ്ത് തേയ്ക്കുക. അഞ്ച് മുതൽ 10 മിനിറ്റ് വരെ മുടിയിഴകൾക്കിടയിലും ശിരോചർമത്തിലും മസാജ് ചെയ്ത ശേഷം മുടി കെട്ടിവച്ച് ഷവർക്യാപ് വച്ച് മൂടുക. ഒരു മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളം കൊണ്ട് മുടി കഴുകി ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കാം.

ഹോട്ട് ഓയിൽ മസാജിന് മുൻപ് മുടി നന്നായി കഴുകണം. മസാജിനുശേഷം മുടിയിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കണം.

∙ മികച്ച ഓയിൽ

ഹോട്ട് ഓയിൽ മസാജ് ഫലപ്രദമാകണമെങ്കിൽ  മികച്ച ഓർഗാനിക് ഓയിൽ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഈ ഓയിൽ ശരീരത്തിൽ അലർജി ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കണം.

വെളിച്ചെണ്ണ, അർഗൻ ഓയിൽ, ആൽമണ്ട് ഓയിൽ, ഒലീവ് ഓയിൽ, കാസ്റ്റർ ഓയിൽ, ജൊജോബ ഓയിൽ, അവക്കാഡോ ഓയിൽ, അർഗൻ ഓയിൽ എന്നിവ മികച്ചതാണ്. ഇതിൽനിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാം.

Tags