ഉറക്കക്കുറവ് അലട്ടുന്നുവോ? പ്രതിവിധി ഇവയാണ്

google news
lack of sleep

 

ഉറക്കക്കുറവ് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലെന്ന് ചിലർ പറായാറുണ്ട്. എട്ട് മണിക്കൂർ ഉറങ്ങിയതിന് ശേഷവും നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണവും മയക്കവും അനുഭവപ്പെടുന്നുണ്ടോ? ഉറക്കക്കുറവ് ദൈനംദിന ജീവിതത്തെത്തന്നെ ബാധിക്കും.
അർദ്ധരാത്രിയിൽ മണിക്കൂറുകളോളം ഉണർന്നിരിക്കുക, പകൽ ഇടയ്ക്കിടെ ദീർഘമായി ഉറങ്ങുക, ഏകാഗ്രത പ്രശ്‌നങ്ങൾ എന്നിവ ചിലരിൽ കാണുന്നു. കഫീൻ പോലുള്ളവ ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

എന്നാൽ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഡോക്ടർമാരെ കണ്ട് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ഉറക്കക്കുറവ് മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

നല്ല ഉറക്കം കിട്ടാൻ ഇവ ചെയ്യൂ…
1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. പകൽ സമയത്ത് വ്യായാമം ചെയ്യുക.
3. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.

5. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
6. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ കുടിക്കുക.
7. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

Tags