അറിയാം പുതിനയിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ
mint

പുതിനയിലയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ പുതിന പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. 

ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

കൊതുകും മറ്റും കടിച്ച് ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില പുരട്ടുക. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

സ്ത്രീകള്‍ നേരിടുന്ന വലിയൊരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍. പുതിന ഉപയോഗിച്ച് ഒരുപരിധി വരെ ഈ പാടുകള്‍ മാറ്റാന്‍ കഴിയും. ഓട്സും പുതിനയില നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പാടുകള്‍ മങ്ങുമെന്ന് മാത്രമല്ല ത്വക്കിലെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. 

പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വയ്ക്കുക. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകള്‍ അപ്രത്യക്ഷമായി അവ സുന്ദരമാകും. 

പതിവായി പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും.

പുതിനയില്‍ അടങ്ങിയിരിക്കുന്ന ദഹന എന്‍സൈമുകള്‍ ദഹന പ്രശ്‌നങ്ങളെ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മത്തിനും തേനും നാരങ്ങ നീരും ചേര്‍ത്ത് പുതിന വെള്ളം കഴിക്കാം. തലവേദന ഒഴിവാക്കാനും ഈ പാനീയം സഹായിക്കുന്നു.

Share this story