തലമുടി വളരാൻ സഹായിക്കുന്ന 3 ഹെയര്‍ പാക്കുകൾ ഇതാ
1. നെല്ലിക്ക ഹെയര്‍ പാക്ക്
തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ തലമുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ പാക്ക് സഹായിക്കും.
2. കറ്റാര്‍വാഴ ഹെയര്‍ പാക്ക്
താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത്.
ഇതിനായി കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
3. ഉലുവ ഹെയര്‍ പാക്ക്
ഉലുവയിലെ അമിനോ ആസിഡുകള്‍ തലമുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കും. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും.