മുടിയുടെ ആരോഗ്യത്തിന് ഈ പാക്കുകൾ പരീക്ഷിക്കൂ
തൈര് ഉപയോഗിച്ചുള്ള മാസ്‌ക് ഏറെ നല്ലതാണ്. തൈരിനൊപ്പം മുട്ടയും കൂടി ചേര്‍ക്കാം. മുട്ട ശിരോചര്‍മ്മത്തെ വൃത്തിയാക്കുകയും അധിക എണ്ണ നീക്കം ചെയ്യുകയും മുടിയെ ശക്തിപ്പെടുത്തുകയും താരന്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. തൈര് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കും. തൈരില്‍ മുട്ട ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം.
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് കഞ്ഞിവെള്ളം. പുളിപ്പിച്ച കഞ്ഞിവെള്ളം ദിവസവും മുടിയില്‍ പുരട്ടുന്നത് വരണ്ട മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ മികച്ചതാണ്. കഞ്ഞിവെള്ളം ഹെയര്‍ പായ്ക്കുകളിലും ഉപയോഗിയ്ക്കാം. ഉലുവായും കഞ്ഞിവെള്ളവും കലര്‍ത്തിയ മിശ്രിതവും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.
വരണ്ട മുടിയ്ക്ക് മിനുസുവും തിളക്കവും നല്‍കാന്‍ മികച്ചചാണ് ചെമ്പരത്തി. ഇതിന്റെ പൂവും താളിയുമെല്ലാം ഉപയോഗിയ്ക്കാം. മുടിയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന മരുന്നാണ് ഇത്. നല്ല ഷാംപൂ, കണ്ടീഷണര്‍ ഗുണം ഒരുപോലെ നല്‍കുന്ന ഒന്നാണിത്.
കറ്റാര്‍വാഴ ഇതിനുള്ള മറ്റൊരു പരിഹാരമാണ്. ഇതില്‍ വൈറ്റമിന്‍ ഇ കൂടി ചേര്‍ക്കാം. കറ്റാര്‍ വാഴ ഇലയില്‍ നിന്ന് ജെല്‍ ചുരണ്ടിയെടുത്ത് ഇതിലേയ്ക്ക് വിറ്റാമിന്‍ ഇ ഓയില്‍ ക്യാപ്‌സ്യൂള്‍ പൊട്ടിച്ചൊഴിക്കുക.ഇത് തലയിലും മുടിയിലും മസാജ് ചെയ്ത് 1 മണിക്കൂര്‍ ശേഷം, സാധാരണപോലെ മുടി കഴുകുക, ഷാംപൂ ചെയ്യുക.