മുടിയുടെ വളർച്ചയ്ക്ക് തൈര് പതിവായി ഉപയോഗിക്കൂ

hot oil massage for hair
hot oil massage for hair

തലയോട്ടിയിൽ തൈര് പതിവായി ഉപയോഗിക്കുന്നതിലൂടെ താരൻ എളുപ്പത്തിൽ കുറയ്ക്കാനാകും. തൈരിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന പ്രോട്ടീനുകളിലൊന്നായ ബയോട്ടിന് മുടിയുടെ ആരോഗ്യം നിലനിർത്തുന്നു.

തൈരിലെ ഫാറ്റി ആസിഡുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയ്ക്ക് രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും മുടി മൃദുവും തിളക്കമുള്ളതുമാക്കാനും കഴിയും. തൈരിൽ ലാക്റ്റിക് ആസിഡും വിറ്റാമിൻ ബി 5, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും മുടി വളർച്ചയെ വേ​ഗത്തിലാക്കാനും സഹായിക്കും. 

തെെരിൽ രണ്ട് സ്പൂൺ ബദാം ഓയിൽ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ബദാം ഓയിൽ ഈർപ്പം വർദ്ധിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. വലിയ അളവിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവ മുടിയെ ശക്തിപ്പെടുത്തുന്നു. ഈ ചേരുവകൾ ആരോഗ്യകരമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിലും കുറയ്ക്കുകയും ചെയ്യുന്നു.


തൈരിൽ കുറച്ച് തുള്ളി നാരങ്ങ നീരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ മാത്രമല്ല താരനകറ്റാനും സഹായിക്കുന്നു. ഈ പാക്ക് തലയിൽ പുരട്ടി 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം വീര്യം കുറഞ്ഞ ആൻ്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 
 

Tags