തലമുടി കൊഴിച്ചില്‍ ആണോ പ്രശ്നം : എങ്കിൽ ഇതാ കോഫി കൊണ്ടുള്ള ഹെയർ പാക്കുകള്‍...

hair
hair

തലയോട്ടിയിൽ കോഫി പ്രയോക്കുന്നത് വഴി രക്തചംക്രമണം വർധിക്കുകയും ഉള്ളിൽ നിന്ന് മുടിയെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയിഴകൾക്ക് മൃദുലതയും കൂടുതൽ തിളക്കവും നേടിയെടുക്കാൻ സാധിക്കും. അത്തരത്തില്‍ കോഫി കൊണ്ടുള്ള ചില  ഹെയർ പാക്കുകളെ പരിചയപ്പെടാം.

ഒന്ന്...

ഒരു പാനില്‍ രണ്ട് കപ്പ് എണ്ണ ചൂടാക്കുക. വെളിച്ചെണ്ണ, ബദാം ഓയിൽ, അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവയിൽ ഏതും നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാം. ശേഷം അര കപ്പ് കോഫി ബീന്‍സ് വറുത്തെടുത്തത്  ഈ പാനിലേയ്ക്ക് ഇട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കികൊടുത്തുകൊണ്ടിരിക്കാം. കുറച്ച് മണിക്കൂറിന് ശേഷം ഇറക്കുക. തണുത്തതിന് ശേഷം ഒരു കുപ്പിയിലേയ്ക്ക് മാറ്റാം. ഇത്തരത്തില്‍ കോഫി എണ്ണ തയ്യാറാക്കി തലയില്‍ പുരട്ടുന്നത് തലമുടി വളര്‍ച്ചയ്ക്ക് നല്ലതാണ്.

രണ്ട്...

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒലീവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂൺ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഇത് സഹായിക്കും.

മൂന്ന്...

കാപ്പിപ്പൊടി  വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം. ഈ കോഫീ മിശ്രിതം എല്ലാ ദിവസവും  തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കണം. ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

Tags