മുടി തഴച്ച് വളരാനുള്ള ചില എളുപ്പ വിദ്യകൾ ഇതാ
ചൂടാക്കിയ എണ്ണയുപയോഗിച്ച് തലയും മുടിയും മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും തലമുടി തഴച്ചു വളരാന്‍ സഹായിക്കുകയും ചെയ്യും. അല്‍പം ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മുടി നല്ലതുപോലെ മസാജ് ചെയ്യുക. ഇത് പിന്നീട് അല്‍പം കഴിഞ്ഞ് കഴുകുന്നതാണ്.
മുടിയ്ക്ക് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് ഇങ്ങനെ മുടി വേരുകളിലൂടെയാണ്. ഇതിനാലാണ് ഇതേ രീതിയില്‍ ശിരോചര്‍മത്തില്‍ മസാജ് ചെയ്യാന്‍ പറയുന്നതും. ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും.
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇലക്കറികള്‍, ബീന്‍സ്, ചെറിയ മീനുകള്‍, ചിക്കന്‍ എന്നിവ അത്തരത്തില്‍ തലമുടിക്ക് വേണ്ട പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്.
മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ധാതുഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ആഹാര വിഭവമാണ് മുട്ട. പലതരം നട്സുകളായ വാള്‍നട്ട്, ബദാം, പൈന്‍ നട്ട് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവയാണ്.
തല കഴുകാനായി ചൂടുവെള്ളം ഉപയോഗിക്കുന്നത് നിങ്ങളുടെ തലമുടിയെ വരണ്ടതാക്കാനേ കാരണമാകുകയുള്ളൂ. ഇതിനു പകരമായി തണുത്ത വെള്ളമാണ് കുളിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
പരുക്കമായ തൂവാലകള്‍ ഉപയോഗിച്ചുകൊണ്ട് തല തുടയ്ക്കുന്നത് വഴി മുടിയിഴകള്‍ പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇതിനായി ഏറ്റവും മൃദുവായ ടവ്വലുകളോ പഴയ ടി-ഷര്‍ട്ടുകളോ തിരഞ്ഞെടുക്കുക. നനഞ്ഞ മുടി കെട്ടിവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
നനഞ്ഞിരിക്കുമ്പോള്‍ തലമുടി ചീകുന്നത് ഒഴിവാക്കുക. നമ്മുടെ മുടി അമിതമായി സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പാര്‍ശ്വഫലങ്ങളെപ്പറ്റി നമ്മള്‍ ചിന്തിക്കാറില്ല. സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളിലെ ചൂട് തലയോട്ടിയില്‍ മുടി കൊഴിച്ചില്‍ കൂടാന്‍ കാരണമാകുന്നു. ഇത് മുടിയുടെ കനം കുറയ്ക്കുകയും സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.
ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. വിവിധ ഷാംപൂകളില്‍ ധാരാളം സള്‍ഫേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. സള്‍ഫേറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്നു.ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം.