ഇനി ഡൈ ഉപയോഗിക്കാതെ തന്നെ നരച്ച മുടി വേരോടെ കറുപ്പിക്കാം...
ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതതമായ രീതിയിൽ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.
ആവശ്യമായ സാധനങ്ങൾ
. കരിഞ്ചീരകം
. അര കഷ്ണം തക്കാളി
. ഒരു ടീസ്പൂൺ വെളിച്ചെണ്ണ
ഈ 3 ചേരുവകൾ മാത്രം മതി നമുക്ക് നമ്മുടെ നരച്ച മുടി വേരോടെ കറുപ്പിക്കാൻ… ഇനി നമുക്ക് മുടിയിൽ എങ്ങനെ അപ്ലൈ ചെയ്യാം എന്ന് നോക്കാം.. നമ്മൾ എടുത്തിരിക്കുന്ന കരിഞ്ചീരകത്തിലേക്ക് തക്കാളിയുടെ നീര് പിഴിഞ്ഞ് ചേർക്കുക.. ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുക..
എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക കരിഞ്ചീരകം പൊടിച്ചു വേണം ചേർക്കാൻ. ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം തലയിൽ തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് ഇത് കഴുകിക്കളയാം. ഒരാഴ്ച ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളുടെ മുടി വേരോടെ കറുക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കാം.