പാദങ്ങളിലെ വിണ്ടുകീറലിനോട് ഇനി വിട പറയാം
വരൾച്ച തടയാം
പാദങ്ങളിൽ ക്രീം പുരട്ടുന്നത് ശീലമാക്കുക. ദിവസേന അത് ചെയ്യുക. ദിവസത്തിൽ രണ്ട് തവണയെങ്കിലും പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. പകൽ എപ്പോഴെങ്കിലും, കിടക്കുന്നതിനു തൊട്ട് മുമ്പ് എന്നീ സമയങ്ങളിലായിരിക്കണം. ജലാംശം നഷ്ടപ്പെടുന്നതിനാലാണ് വരൾച്ച അനുഭവപ്പെടുന്നത്. അമിതമായി ഈർപ്പം നഷ്ടമാകുന്നത് തടയാൻ വാസലിൻ പോലെയുള്ള പെട്രോളിയം ജെല്ലി അൽപ്പം പുരട്ടാവുന്നതാണ്.
മോയ്സ്ചറൈസിംഗ് സോക്സ്
ഉപ്പൂറ്റി വീണ്ടു കീറുന്നതു തടയാൻ സഹായിക്കുന്ന സോക്സുകൾ വിപണയിൽ ലഭ്യമാണ്. അവ പാദങ്ങളിലെ ഈർപ്പം നിലനിർത്തുന്നു എന്നതാണ് പ്രധാനം. കറ്റാർവാഴ, വിറ്റാമിൻ ഇ, ഷിയ ബട്ടർ എന്നിങ്ങനെ മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ള ചേരുവകൾ അതിൽ അടങ്ങിയിട്ടുണ്ടാകാം.
എക്സ്ഫോളിയേറ്റർ
ഉപ്പൂറ്റിയിൽ വിള്ളലുകൾ ഉള്ളപ്പോൾ അതീവ ശ്രദ്ധയോടെ വേണം ക്രീമുകളും മറ്റ് ഉത്പന്നങ്ങളും പാദങ്ങളിൽ ഉപയോഗിക്കാൻ. അവ മുറിവായതിനാൽ ഇൻഫെക്ഷൻ സാധ്യത ഏറെയുണ്ട്. വീണ്ടു കീറൽ കുറഞ്ഞതിനു ശേഷം പാദ ചർമ്മകൾ ഇടയ്ക്ക് എക്സ്ഫോളിയേറ്റ് ചെയ്യുക.
പാദത്തിനു ചുറ്റുമുള്ള മൃതകോശങ്ങൾ പതിവായി നീക്കം ചെയ്യേണ്ടതുണ്ട്. പാദങ്ങൾ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക, തുടർന്ന് ഫൂട്ട് സ്‌ക്രബ്ബർ അല്ലെങ്കിൽ പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് ചർമ്മം നീക്കം ചെയ്യുക. എക്സ്ഫോളിയേറ്റ് ചെയ്തതിന് ശേഷം ഹീൽ ബാം പുരട്ടുക. വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പാദ സംരക്ഷണ വിദ്യകളുമുണ്ട്.
തേൻ ഉപയോഗിക്കുക
കാൽപാദത്തിലെ വിണ്ടുകീറലിനുള്ള നല്ലൊരു പ്രകൃതിദത്ത പരിഹാരമാണ് തേൻ. ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബിയൽ ഗുണങ്ങൾ അതിനുണ്ട്. തേൻ ഈർപ്പം നിലനിർത്തുക മാത്രമല്ല അണുബാധകളെ അകറ്റി നിർത്തുകയും ചെയ്യുന്നു. തേൻ സ്‌ക്രബ്ബായി പുരട്ടാം അല്ലെങ്കിൽ മാസ്ക് ആയും ഉപയോഗിക്കാം.
കിടക്കാൻ നേരം സോക്സ് ധരിക്കുക
പാദങ്ങളിൽ മോയ്സ്ചറൈസ് ചെയ്ത ശേഷം, ആൻറി ഫംഗൽ സോക്സുകളോ മോയ്സ്ചറൈസിംഗ് സോക്സുകളോ ധരിക്കുന്നത് നല്ലതാണ്. ഇത് പാദങ്ങൾ രാത്രി മുഴുവൻ ഈർപ്പമുള്ളതാക്കുന്നു.