ചര്‍മ്മത്തിന് തിളക്കം ലഭിക്കാൻ ഇതാ ചില വഴികൾ

face

കോഫി സ്‌ക്രബ്

ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍ കാപ്പി പൊടിയുമായി കലര്‍ത്തി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. വെളിച്ചെണ്ണ ചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുമ്പോള്‍, കാപ്പിപ്പൊടി നിര്‍ജ്ജീവ ചര്‍മ്മത്തെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

പപ്പായ മാസ്‌ക്

പപ്പായയില്‍ പാപ്പെയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ തെളിച്ചമുള്ളതാക്കാനും കൂടുതല്‍ വ്യക്തമായ നിറം നല്‍കാനും സഹായിക്കുന്നു. കുറച്ച് പപ്പായ കഷ്ണങ്ങള്‍ നന്നായി ഉടച്ചെടുത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

20-25 മിനിറ്റ് ഇത് മുഖത്ത് വച്ചതിനുശേഷം കഴുകി കളയുക, തുടര്‍ച്ചയായി ഏഴു ദിവസം നിങ്ങള്‍ ഇത് പ്രയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചര്‍മ്മത്തില്‍ ഇത് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കും. തിളക്കമുള്ള മുഖചര്‍മം അടക്കം നിങ്ങള്‍ക്ക് വ്യക്തമായ വ്യത്യാസങ്ങള്‍ ഈ ദിവസങ്ങളില്‍ കാണാന്‍ കഴിയും. ഈ മാസ്‌കിലേക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്. നാരങ്ങയ്ക്ക് ശുദ്ധീകരണ ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍, ഇത് പപ്പായ പള്‍പ്പില്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തെ പുതുമയുള്ളതും കൂടുതല്‍ ശുദ്ധിയുള്ളതുമാക്കി മാറ്റുന്നു.

നാരങ്ങ നീര് അങ്ങേയറ്റം അസിഡിറ്റി ഉള്ള ഒന്നാണെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്, അതുകൊണ്ടുതന്നെ ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ ഇത് വളരെ ചുരുങ്ങിയ സമയം മാത്രമേ ഇത് മുഖത്ത് നിലനിര്‍ത്തുന്നുള്ളൂ എന്ന് ഉറപ്പാക്കുക. എണ്ണമയമുള്ളതോ അല്ലെങ്കില്‍ സാധാരണമായ ചര്‍മ്മമുള്ളവര്‍ക്കോ എല്ലാം നാരങ്ങ നീര് കൂടുതല്‍ അനുയോജ്യമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഒട്ടും അനുയോജ്യമല്ലെന്ന് ഓര്‍മ്മിക്കുക. ശ്രദ്ധയോടെ ഉപയോഗിക്കുകയാണെങ്കില്‍ നാരങ്ങയുടെ ശുദ്ധീകരണ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികം തിളക്കം നല്‍കും.

 കടലപ്പൊടി ഫേസ് പാക്ക്

കടലപ്പൊടിയോടൊപ്പം തൈര്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. ചര്‍മസംരക്ഷണത്തിനായുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമായതിനാല്‍ നിങ്ങളുടെ വീട്ടിലെ അമ്മമാര്‍ ഇതിനെ പിന്തുണയ്ക്കും.tomato face packs

 തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ് ചര്‍മ്മത്തില്‍ ഒരു ആസ്‌ട്രെജന്റ് ആയി പ്രവര്‍ത്തിക്കുകയും നിറം മങ്ങിയ ചര്‍മ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മത്തെ സൂക്ഷ്മമായി ശുദ്ധീകരിക്കുകയും ചെയ്യുന്നു.

മുള്‍ട്ടാനി മിട്ടി ഫേസ് പാക്ക്

ചര്‍മ്മത്തിന് തല്‍ക്ഷണ തിളക്കം നല്‍കാനും അധിക എണ്ണകള്‍ നീക്കം ചെയ്യാനുമുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് മുള്‍ട്ടാനി മിട്ടി അഥവാ ഫുളേര്‍സ് എര്‍ത്ത് ഫേസ് പാക്ക്. ഇത് മുഖത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


പഞ്ചസാര ഓട്‌സ് സ്‌ക്രബ്

പഞ്ചസാര, ഓട്‌സ്, വെളിച്ചെണ്ണ എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുത്ത് ഉപയോഗിച്ചുകൊണ്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങളുടെ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക. ഈ സ്‌ക്രബിന് നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളെ എളുപ്പത്തില്‍ നീക്കം ചെയ്യാനുള്ള പ്രത്യേക കഴിവുണ്ട്. ഇത് ചര്‍മ്മത്തെ നന്നായി ശ്വസിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് കുടുതല്‍ തിളക്കമുള്ള ചര്‍മ്മസ്ഥിതി നല്‍കും.
 

Tags