ഗ്യാസ് സ്റ്റൗ ഇനി എളുപ്പം വൃത്തിയാക്കാം
അടുക്കള ഉപയോഗിക്കുന്ന എല്ലാവർക്കും ഗ്യാസ് സ്റ്റൗ വൃത്തികേടാകുന്നത് ഒരു വലിയ പ്രശ്‌നമാണ്. നനഞ്ഞ തുണികൊണ്ട് തുടച്ചാലും സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഗ്യാസ് സ്റ്റൗ വൃത്തിയാകാറില്ല. എന്നാല്‍ അത്തരത്തില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ ഒരു എളുപ്പവഴി ഇതാ ..
ഗ്യാസ് സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കില്‍ വീട്ടില്‍ ദുര്‍ഗന്ധം വ്യാപിക്കാന്‍ അതു കാരണമാകും. ഓരോ പ്രാവശ്യവും പാചകത്തിനുശേഷം സ്റ്റൗ വൃത്തിയാക്കുക. സ്റ്റൗ വൃത്തിയാക്കാനും നാരങ്ങയും ബേക്കിങ്ങ് സോഡയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
അല്പം വിനാഗിരി എടുത്ത് സ്റ്റൗവിലെ പറ്റി പിടിച്ചിരിക്കുന്ന കറകള്‍ക്ക് മുകളില്‍ തളിക്കുക. ഏതാനും നിമിഷങ്ങള്‍ അതേ നിലയില്‍ തുടരാന്‍ അനുവദിച്ച ശേഷം സ്‌പോഞ്ച് ഉപയോഗിച്ച് തുടച്ചുനീക്കാം. വിനാഗിരിക്കൊപ്പം അല്പം ബേക്കിങ് പൗഡര്‍ കൂടി കലര്‍ത്തിയാല്‍ സ്റ്റൗ പെട്ടന്ന് വൃത്തിയായിക്കിട്ടും