ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നുണ്ടോ ? ഇതാ അപരിഹാരം

Does ice freeze in the freezer? Here is the solution
Does ice freeze in the freezer? Here is the solution

ഫ്രീസറില്‍ ഐസ് നിറഞ്ഞാല്‍ സാധനങ്ങള്‍ വയ്ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇത് മാറ്റുന്നതും വലിയ ബുദ്ധിമുട്ടാണ്.ഇതിനുള്ള ഒരു പോംവഴിയാണ് ഇനി പറയാന്‍ പോകുന്നത്. അതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ശേഷം ഇത് ജ്യൂസ് ആക്കിയ ശേഷം ഫ്രീസറില്‍ മു‍ഴുവന്‍ തേച്ചുപിടിപ്പിക്കുക. ഫ്രീസറിന്റെ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങ് നീര് ഉരച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ഫ്രീസറില്‍ അതിവേഗം ഐസ് കട്ടപിടിയ്ക്കില്ല.

ഫ്രിഡ്ജിനുള്ളിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയുമ്പോള്‍ ഫ്രിഡ്ജ് അതു കൂട്ടാന്‍ ശ്രമിക്കുകയും തത്ഫലമായി ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് കൂടുകയും ചെയ്യും. പ്രധാനമായും ഫ്രിഡ്ജിന്റെ ടെമ്പറേച്ചര്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. എപ്പോഴും 18 ഡിഗ്രിയില്‍ മാത്രം ഫ്രീസറിന്റെ ടെമ്പറേച്ചര്‍ നിലനിര്‍ത്താന്‍ നോക്കണം.


ഫ്രീസര്‍ നിറച്ചു സാധനങ്ങള്‍ വെയ്ക്കുന്നത് ഫ്രീസറില്‍ ഐസ് രൂപപ്പെടുന്നത് തടയും. ഇത്തരത്തില്‍ സാധനങ്ങള്‍ നിറയെ വെക്കുമ്പോള്‍ ഫ്രീസറിനുള്ളില്‍ ഹ്യുമിഡിറ്റി കൂട്ടും. അത് ഐസ് കട്ടപിടിക്കുന്നത് തടയും.

ഭൂരിഭാഗം ഫ്രിഡ്ജിലും അടിയിലായി വെള്ളം പോകുന്നതിനായി ഒരു പൈപ്പ് ഉണ്ട്. ഇത് ഇടയ്ക്ക് വൃത്തിയാക്കി കൊടുക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നും അഴുക്കെല്ലാം കൃത്യമായി നീക്കം ചെയ്യപ്പെട്ടാല്‍ ബ്ലോക്ക് ഉണ്ടാകാതിരിക്കാനും അതിലൂടെ ഫ്രീസറില്‍ അമിതമായി ഐസ് രൂപപ്പെടാതിരിക്കാനും ഇത് സഹായകരമാകും.
 

Tags