മുഖത്തെ പാടുകൾ അകറ്റാം ;ഈ ഒരു സൂത്രം ഉപയോഗിക്കൂ
1. കരുവാളിപ്പ് മാറാന്‍
രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
2. കറുത്ത പാടുകളെ തടയാന്‍
കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ ചേർത്ത് മുഖത്തിടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
3. കണ്‍തടത്തിലെ കറുപ്പ്
കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നത് നല്ലതാണ്. കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് വെള്ളരിക്കാ നീര് കൂടി ചേര്‍ത്തും കണ്ണിന് ചുറ്റും പുരട്ടാം.
4. മുഖകാന്തി കൂട്ടാന്‍
ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മുഖകാന്തി കൂട്ടാന്‍ ഈ പാക്ക് സഹായിക്കും.