പാദങ്ങൾ വിണ്ടുകീറുന്നുവോ ? പരിഹാരം ഇതാ ..

google news
foot

പാദങ്ങൾ  വിണ്ട് കീറുന്നത് ഇന്ന്  പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

 നമ്മള്‍ ധരിക്കുന്ന ചെരിപ്പ് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ കാലിലെ വിണ്ടു കീറല്‍ വളരെയധികം പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്.പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചില വഴികളിതാ ..

.പാദങ്ങൾ കുറച്ച് നേരം ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. പാദങ്ങൾ വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നത്  വിണ്ടുകീറൽ മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.

.നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉൽപ്പന്നത്തിൽ സാലിസിലിക് ആസിഡ് അല്ലെങ്കിൽ യൂറിയ പോലുള്ള ചേരുവകൾ അടങ്ങിയിരിക്കണം. മികച്ച മോയ്സ്ചറൈസർ അല്ലെങ്കിൽ ബാം ആയിരിക്കണം ഉപയോ​ഗിക്കേണ്ടത്. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തേൻ. ഇത് വരണ്ട പാദത്തെ സുഖപ്പെടുത്താനും അവയെ മൃദുവായി നിലനിർത്താനും സഹായിക്കും.

.വെളിച്ചെണ്ണയിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാദങ്ങൾ  പൊട്ടി രക്തസ്രാവമോ അണുബാധയോ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവയെ സുഖപ്പെടുത്തുന്നു. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ വെളിച്ചെണ്ണ സഹായിക്കുന്നു. പാദങ്ങളിൽ ആഴ്ചയിൽ മൂന്നോ നാലോ തവണ വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 

Tags