ഒലിവ് ഓയിൽ കൊണ്ട് മുഖത്തെ കറുപ്പകറ്റാം
മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഒന്ന്
ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും
രണ്ട്
രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലിവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും തക്കാളി കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.