മുഖം തിളക്കമുള്ളതാക്കാൻ അരിപ്പൊടി ധാരാളം


ചർമ്മ സംരക്ഷണത്തിനായി വീട്ടിൽ തന്നെ ഇതിനായി പല വഴികളും ഉണ്ട്. സ്വാഭാവികമായും ക്യാഷ് കളഞ്ഞ് സൗന്ദര്യ സംരക്ഷണം ചെയ്യേണ്ടതില്ല, പകരം വീട്ടിലെ കുറഞ്ഞ ചേരുവകൾ കൊണ്ട് സൗന്ദര്യം വർദ്ധിപ്പിക്കാം. അതിനായി അരിപ്പൊടി നന്നായി സഹായിക്കും.
കരുവാളിച്ച ചർമം തിളക്കമുള്ളതാക്കാൻ ഈ അരിപൊടി ഏറെ സഹായകമാണ്. അരിപ്പൊടി തേനുമായോ അല്ലെങ്കിൽ തൈരുമായോ മിക്സ് ചെയ്ത് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാകും. കൂടാതെ അരിപ്പൊടിയും പാലും/ തൈരും കോഫി പൗഡറും കൂടി മിക്സ് ചെയ്ത് മുഖത്തിട്ടാലും മുഖം തിളക്കമുള്ളതാകും.അരിപ്പൊടിയും കടലമാവും തൈരും കൂടി മിക്സ് ചെയ്ത് മുഖത്തിടാം. ഇത് നല്ലൊരു പായ്ക്ക് ആണ്.
കൂടാതെ അരിപ്പൊടിയും അൽപ്പം ഗ്രീൻ ടീയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിട്ട ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകാം. അരിപ്പൊടിയും തക്കാളി നീരും കൂടി ചേർത്ത് മുഖത്തിട്ടാലും ചർമം തിളക്കമുള്ളതാക്കാം. അരിപ്പൊടിയും കറ്റാർവാഴയുടെ ജെല്ലും യോജിപ്പിച്ച് മുഖത്തിട്ടാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാം.
Tags

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം: രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവര

ഹൈഡ്രജൻ ഇന്ധന സെൽ ബസ് വിന്യസിച്ച് കേരളത്തിൻ്റെ മലിനീകരണ മുക്ത യാത്ര ത്വരിതപ്പെടുത്താൻ ഇകെഎ മൊബിലിറ്റിയും കെപിഐടിയും ബിപിസിഎല്ലും കൈകോർക്കുന്നു
തീർത്തും മലിനീകരണമില്ലാത്ത യാത്രാ മാർഗങ്ങൾ എന്ന കേരളത്തിൻ്റെ ലക്ഷ്യം കൈവരിക്കാനുള്ള നാഴികക്കല്ലായി മാറുന്ന നീക്കത്തിലൂടെ കെപിഐടി ടെക്നോളജീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയു