കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ടെകിൽ ശ്രദ്ധിക്കണം !
കണ്ണിലെ ലാക്രിമല്‍ സഞ്ചി വീര്‍ക്കുന്നത് മൂലമുണ്ടാകുന്ന ഒരു അണുബാധയാണിത്. തുടര്‍ച്ചയായി കണ്ണില്‍ നനവ് ഉണ്ടാകുന്നത് കണ്ണുനീര്‍ സഞ്ചിയുടെ വീക്കം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. കണ്ണിലെ നാസോളാക്രിമല്‍ നാളത്തിലെ തടസ്സമാണ് ഇതിന് കാരണമാകുന്നത്. കണ്ണില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വെള്ളം മൂക്കിലേക്ക് കൊണ്ടുപോകുന്ന നാളമാണിത്.
എന്താണ് ഡാക്രിയോസിസ്‌റ്റൈറ്റിസ്?
നമ്മുടെ കണ്ണുകള്‍ ഒരു നാളത്തിലൂടെ മൂക്കുമായി ബന്ധപ്പെട്ടിരിക്കുകയാണ്. നാം കരയുമ്പോള്‍ പലപ്പോഴും മൂക്കൊലിപ്പും ഉണ്ടാകാറുണ്ട്, ചിലപ്പോള്‍ ഐ ഡ്രോപ്പ് ഇടുമ്പോള്‍ അത് മൂക്കില്‍ എത്തുന്നതായും അനുഭവപ്പെടാറുണ്ട്. മൂക്കിലെ ഈ ഡ്രെയിനേജില്‍ തടസ്സമുണ്ടാകുമ്പോളാണ് കണ്ണിലൂടെ വെള്ളം വരുന്നത്. ഈ പ്രശ്‌നമുണ്ടെങ്കില്‍ എല്ലായ്‌പ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരികയും, ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യും.
രോഗലക്ഷണങ്ങള്‍
കണ്ണുകളില്‍ ചുവപ്പ്
കണ്ണുകളില്‍ അമിതമായ നനവ്
കണ്ണുകള്‍ വീര്‍ത്തിരിക്കുക
പഴുപ്പ് പോലെയുളള സ്രവങ്ങള്‍ ഉണ്ടാകുക
അണുബാധയുള്ള സന്ദര്‍ഭങ്ങളില്‍ കണ്ണ് വേദനയും ഉണ്ടാകാം
കണ്ണുകളുടെ പരിപാലനം
ദിവസത്തില്‍ നാല് തവണ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക.
വെയിലത്ത് പോകുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക. ഇത് നമ്മുടെ കണ്ണുകളെ ഹാനികരമായ യുവിഎ, യുവിബി രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ കഴിക്കരുത്
ആവര്‍ത്തിച്ച് കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാല്‍, വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണുകളില്‍ തൊടുന്നത് ഒഴിവാക്കുക.
പരിപ്പ്, സിട്രസ് പഴങ്ങള്‍, കാരറ്റ്, മധുരക്കിഴങ്ങ്, ബീഫ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.