ചുണ്ട് വരണ്ടു പൊട്ടുന്നുവോ ? ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ

google news
lips

ചർമ സംരക്ഷണത്തിൽ പലരുടെയും വെല്ലുവിളിയാണ് ചുണ്ട് വരണ്ടു പൊട്ടുന്നത്.ചുണ്ടുകളെ ആരോഗ്യത്തോടെ പരിപാലിക്കാൻ ചില പൊടിക്കൈകൾ ഇതാ  ....

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും

rose water

    ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ്  ചെയ്താൽ മതി

 വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഏറെ സഹായിക്കും.

coconut oil

    പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യൂ. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

sugar

    ദിവസവും ചുണ്ടിൽ ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.

   ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാന്‍ സഹായിക്കും.

Tags