സ്വപ്നവീട് സ്വന്തമാക്കാം എട്ട് ലക്ഷം രൂപയ്ക്ക്; ഹൗസിങ് ഗൈഡന്‍സ് സെന്ററുമായി സംസ്ഥാന നിര്‍മിതി കേന്ദ്രം

Keep these things in mind while choosing colors for your home
Keep these things in mind while choosing colors for your home

 കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കാന്‍ ഹൗസിങ് ഗൈഡന്‍സ് സെന്ററുമായ സംസ്ഥാന നിര്‍മിതി കേന്ദ്രം. ‘എട്ട് ലക്ഷം രൂപയ്‌ക്കൊരു സ്വപ്നവീട്’ പൊതുജനങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണമേന്മയുള്ളതും ചെലവു കുറഞ്ഞതുമായ കെട്ടിട നിര്‍മാണം പരിചയപ്പെടുത്തുന്നതിനും സാങ്കേതിക സഹായം നല്‍കുന്നതിനുമാണ് തിരുവനന്തപുരത്തുള്ള കെസ്നിക്കിന്റെ ആസ്ഥാനത്ത് ഹൗസിങ് ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. വ്യാഴാഴ്ച മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലും സെന്ററുകള്‍ ഉടന്‍ തുടങ്ങും.

ഭവന നിര്‍മാമ്മാണത്തിന്റെ വിവിധ മാതൃകകള്‍ മനസ്സിലാക്കാനും അനുഭവിച്ചറിയാനുമായി വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരു ചതുരശ്ര അടിക്ക് 1500 രൂപ നിരക്കില്‍ വീടുകള്‍ നിര്‍മിക്കാനാകും. പ്രദേശത്തിന് അനുസരിച്ച് നിരക്കില്‍ ചെറിയ വ്യത്യാസം വരുമെങ്കിലും എല്ലാ ജില്ലകളിലും നിലവില്‍ സേവനം ലഭ്യമാണ്. കെട്ടിടപ്ലാന്‍ മുതല്‍ നിര്‍മാണം വരെ നിര്‍മിതികേന്ദ്രം ഏറ്റെടുക്കും. ബിപിഎല്‍ കുടുംബങ്ങളാണെങ്കില്‍ നിര്‍മാണവസ്തുക്കള്‍ 15 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കലവറ എന്ന പദ്ധതി പ്രകാരം ഒരു വീടിനായി 625 കിലോ കമ്പിയും 65 ചാക്ക് സിമന്റും 15 ശതമാനം സബ്‌സിഡിയില്‍ ലഭിക്കും. ഇതിനായി നിര്‍മിതികേന്ദ്രത്തിന് കെട്ടിടപ്ലാനും പെര്‍മിറ്റും സഹിതം അപേക്ഷിക്കണം. കെട്ടിട നിര്‍മാണത്തിനാവശ്യമായ ഹോളോ കോണ്‍ക്രീറ്റ് ബ്ലോക്ക്, സോളിഡ് കോണ്‍ക്രീറ്റ് ബ്ലോക്ക്, ഇന്റര്‍ലോക്ക് എന്നിവയും കുറഞ്ഞ ചെലവില്‍ നിര്‍മിച്ചുനല്‍കും. വെബ്‌സൈറ്റ് :https://statenirmithi.kerala.gov.in. ഫോണ്‍ :0471- 2360559, 2360084.
 

Tags