സിഗരറ്റ് ചാരത്തിന്റെ ഗുണങ്ങള്‍ അറിയാമോ
പഴവര്‍ഗങ്ങളെ ബാധിക്കുന്ന കീടങ്ങളില്‍ നിന്നും രക്ഷനേടാന്‍ സിഗരറ്റ് ചാരം സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണ ഫലവൃക്ഷത്തിന്റെ ചുവട്ടിലായി ഈ ചാരം തളിച്ചാല്‍ മതി.
സ്വര്‍ണാഭരണങ്ങള്‍ വൃത്തിയാക്കാം
പഴയ സ്വര്‍ണാഭരണങ്ങള്‍ സിഗരറ്റ് ചാരത്തില്‍ മുക്കി തുടച്ചാല്‍ നല്ല തിളക്കം വരും. ഉപയോഗം കൊണ്ട് സ്വര്‍ണാഭരണത്തില്‍ വരുന്ന ചുവപ്പ് നിറം മാറാനും ഇത് സഹായിക്കും.
അടുക്കള വൃത്തിയാക്കാം
അടുക്കള ഉപകരണങ്ങളായ പ്ലേറ്റുകള്‍, കപ്പുകള്‍,സ്പൂണുകള്‍,കെറ്റില്‍ തുടങ്ങിയവ സിഗരറ്റ് ചാരം ഉപയോഗിച്ച് വൃത്തിയാക്കാന്‍ സാധിക്കും. സോപ്പും സിഗരറ്റ് ചാരവും ചെറുനാരങ്ങയും ചേര്‍ത്താല്‍ പാത്രങ്ങളെല്ലാം വെട്ടിത്തിളങ്ങും.അടുക്കളയുടെ സ്ലാബ്,
ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കാം
സിഗരറ്റിന്റെ ചാരമുപയോഗിച്ച് ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കാന്‍ സാധിക്കും. പോളിഷ് ചെയ്തിട്ടുള്ള ഫര്‍ണിച്ചറുകളില്‍ ഈ ചാരം ഉപയോഗിച്ച് അമര്‍ത്തി തുടച്ചാല്‍ ഫര്‍ണിച്ചറുകള്‍ക്ക് നല്ല തിളക്കവും വൃത്തിയും ലഭിക്കും.
സ്ഫടിക പാത്രങ്ങള്‍
ജനലുകളും മറ്റ് ഗ്ലാസ് ഉപരിതലവും വൃത്തിയാക്കാന്‍ സിഗരറ്റ് ചാരം ഉപയോഗിക്കുന്നത് ഫലപ്രദമാണ്. നനവില്ലാത്ത പ്രദലത്തില്‍ ചാരം വിതറി ഉണങ്ങിയ തുണികോണ്ടോ കോട്ടണോ ഉപയോഗിച്ച് തുടച്ചാല്‍ സ്ഫടിക പാത്രങ്ങള്‍ വെട്ടിത്തിളങ്ങും
പുഴുക്കളില്‍ നിന്നും രക്ഷനേടാം
പഴവര്‍ഗങ്ങളെ ബാധിക്കുന്ന കീടങ്ങളില്‍ നിന്നും രക്ഷനേടാന്‍ സിഗരറ്റ് ചാരം സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണ ഫലവൃക്ഷത്തിന്റെ ചുവട്ടിലായി ഈ ചാരം തളിച്ചാല്‍ മതി.
വിത്തുകള്‍ സൂക്ഷിക്കാം
വിത്തുകള്‍ പ്രാണികളും ഉറുബും മറ്റും കൊണ്ടുപോകാതിരിക്കാന്‍ സിഗരറ്റില്‍ പൊതിയുന്നത് സഹായിക്കും. ഇപ്രകാരം പൊതിഞ്ഞ് പാത്രത്തില്‍ അടച്ചുവെച്ചാല്‍ മതി.