ദഹനം പ്രശ്നമാകുന്നതിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും
stomatch

ദഹനം സു​ഗമമായില്ലെങ്കിൽ പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ കാണാറുണ്ട്. ചിട്ടയില്ലാത്ത ഡയറ്റും ജീവിതരീതിയുമൊക്കെയാണ് ദഹനപ്രക്രിയയെ അസ്വസ്ഥമാക്കുന്ന ഘടകങ്ങൾ. കഴിക്കുന്ന ഭക്ഷണം എന്താണെന്നും ഏതൊക്കെ അളവിൽ കഴിക്കുന്നു എന്നതുമൊക്കെ പ്രധാനമാണ്. ​ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള വഴികളെക്കുറിച്ചും അതു മാറ്റാനുള്ള ടിപ്സും പങ്കുവെക്കുകയാണ് ന്യൂട്യീഷണിസ്റ്റ് ഭക്തി കപൂർ.

ദഹനം സു​ഗമമല്ലെന്ന് ശരീരം തന്നെ വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പങ്കുവെക്കുകയാണ് അവർ. ​ഗ്യാസ്, വയർ വീർത്തതുപോലെ തോന്നുക, വയറുവേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ദഹനപ്രക്രിയ പ്രശ്നമാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് ഭക്തി കുറിക്കുന്നു.

ഇതുമാറ്റാനായി ഡയറ്റിലും ജീവിതരീതിയിലും വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ചും ഭക്തി പങ്കുവെക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തണം എന്നതാണ് അതിലൊന്ന്. ഒപ്പം ഡയറ്റിൽ ഇഷ്ടംപോലെ ആരോ​ഗ്യകരമായ കൊഴുപ്പ് ഉൾക്കൊള്ളിക്കുക. ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ‌ ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തണം എന്നത് മറ്റൊന്ന്. ഒപ്പം മാനസിക സമ്മർദത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും പറയുന്നു.

ഇവയ്ക്കൊപ്പം പുകവലി, രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കൽ തുടങ്ങിയ മോശം ശീലങ്ങളെ പാടേ ഉപേക്ഷിക്കേണ്ടതും പ്രധാനമാണെന്ന് അവർ പറയുന്നു. ​ഗ്ലൂട്ടമൈൻ, പ്രോബയോട്ടിക്സ്, സിങ്ക് തുടങ്ങി കുടലുകളുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും പറയുന്നുണ്ട്. 

Share this story