മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

coffee1
coffee1

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്...

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം.

രണ്ട്...

ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് നാരങ്ങ. അതിനാല്‍ കോഫിയോടൊപ്പം നാരങ്ങയും ചേര്‍ക്കുന്നത് ഏറേ ഗുണം ചെയ്യും. ഇതിനായി ഒരു ടീസ്പൂണ്‍ കോഫിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.  

മൂന്ന്...

ഒരു ടീസ്പൂണ്‍ കോഫിപ്പൊടി, ഒന്നര ടീസ്പൂണ്‍ തിളപ്പിക്കാത്ത പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

നാല്...

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്...

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ ആണ് ചിലരെ അലട്ടുന്നത്. ഇത് അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.

Tags