കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂ ; മുഖക്കുരുവിനോട് എന്നന്നേക്കുമായി വിട പറയൂ ..

karuvayila
karuvayila
 സൗന്ദര്യസംരക്ഷണത്തന് ഉപയോഗിക്കാവുന്ന ഒന്നാണ് കറുവയില അഥവാ വഴനയില. ഇവ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം എങ്ങനെയെല്ലാം സാധ്യമാക്കാം എന്ന് നോക്കാം.

നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് എന്നതാണ് സത്യം. കറുവ ഇല ഉണക്കിപ്പൊടിച്ച് താരന് പ്രതിവിധിയായി ഉപയോഗിക്കാം. പൊടിച്ച ഇല യോഗര്‍ട്ടുമായി കലര്‍ത്തുക. ഇത് തലയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് താരനും തലയിലെ ചൊറിച്ചിലും അകറ്റാന്‍ സഹായിക്കും. മുടിക്ക് തിളക്കം കറുവയുടെ ഇല മുടിക്ക് തിളക്കം നല്കാന്‍ സഹായിക്കും. അല്പം കറുവ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക.

തുടര്‍ന്ന് ഇലകള്‍ നീക്കം ചെയ്ത് തണുക്കാന്‍ അനുവദിക്കുക. മുടിയില്‍ ഷാംപൂ ചെയ്തതിന് ശേഷം ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കാം. പേനിനെ തുരത്താന്‍ കറുവ ഇലയുടെ സുഗന്ധപൂരിതമായ ഗന്ധവും ആന്റിബാക്ടീരിയല്‍ ഘടകങ്ങളും പേനിനെ അകറ്റാന്‍ സഹായിക്കും. കൂടുതല്‍ ഫലം ലഭിക്കാന്‍ ഇല ഉണക്കിപ്പൊടിച്ചത് നേരിട്ട് തലയില്‍ തേക്കാം.

കറുവ ഇല പല്ലില്‍ തേയ്ക്കുന്നത് തിളക്കം ലഭിക്കാന്‍ സഹായിക്കും. ഇത് മോണകള്‍ക്ക് ആരോഗ്യം നല്കുകയും അഴുക്കടിഞ്ഞ് പല്ലില്‍ പോടുകളുണ്ടാകുന്നത് തടയുകയും ചെയ്യും. ആരോഗ്യമുള്ള പല്ലിനും മോണകള്‍ക്കും ഇലപൊടിച്ചത് കൊണ്ട് പല്ല് തേയ്ക്കാം.

കറുവ ഇല ചര്‍മ്മത്തിന്റെ വരള്‍ച്ചക്ക് പരിഹാരം നല്കും. കറുവ ഇലയുടെ നീര് ചേര്‍ത്ത് ദിവസത്തില്‍ പല തവണ മുഖം കഴുകുന്നത് ചര്‍മ്മത്തിന് ശോഭയും ഉന്മേഷവും നല്കും. മുഖക്കുരു കളയുന്നു കറുവ ഇലയുടെ ഒരു മികച്ച ഗുണമാണിത്.

പൊടിച്ച ഇല റോസ് വാട്ടറുമായി കലര്‍ത്തുക. ഇത് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. നിറവ്യത്യാസം മാറ്റുന്നു അമിതമായ വര്‍ണ്ണവ്യത്യാസം, കറുത്ത പാടുകള്‍ എന്നിവ നീക്കം ചെയ്ത് ചര്‍മ്മത്തിന് നിറം നല്കാന്‍ കറുവ ഇല സഹായിക്കും. കറുവ ഇലയുടെ നീര് ഉപയോഗിച്ച് ടോണറായി ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന് ആരോഗ്യം നേടാനാവും.

ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറുവയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക എന്നത്. ഇത് വിയര്‍പ്പ നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതാക്കുന്നു.

Tags