സവാള അരിയുമ്പോൾ ഇനി മുതൽ കരയേണ്ട !

onion
onion

ആന്റി ഓക്‌സിഡന്റുകളും മറ്റ് പല പോഷകങ്ങളും അടങ്ങിയതാണ് സവാള. സവാള അരിയുന്നത് പലര്‍ക്കുമൊരു ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. കണ്ണുനീറുന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ കണ്ണ് നനയാതെ പെട്ടെന്ന് എങ്ങനെ സവാള മുറിക്കാമെന്ന് നോക്കാം. 

ഇതിനായി ആദ്യം തൊലി കളഞ്ഞ സവാള 30 മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇനി കണ്ണ് പുകയാതിരിക്കാന്‍ ചെയ്യേണ്ടത്, സവാളയുടെ വേര്‌ മുറിക്കാതെ സവാള അരിയുക എന്നതാണ്. ഏറ്റവും ഒടുവില്‍ വേര് മുറിച്ച് മാറ്റണം.

തൊലി കളഞ്ഞ സവാള കുറച്ചുസമയം തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നതും കണ്ണ് നനയാതിരിക്കാന്‍ സഹായിക്കും.

 

Tags