പോഷകഗുണം കൂടുതലുള്ള കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കേണ്ട...
carrot

കിഴങ്ങുവർഗമാണെങ്കിലും കലോറിമൂല്യം കുറഞ്ഞതും പോഷകഗുണം കൂടുതലുമാണ് കാരറ്റിന്. പച്ചക്കറികളിൽവച്ച് ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ ഉള്ളതു കാരറ്റിലാണ്. ഈ ബീറ്റാകരോട്ടിൻ ശരീരത്തിനുള്ളിൽ ചെന്നാൽ പിന്നെ വിറ്റമിൻ എ ആയി മാറും. കണ്ണിന്റെ കാഴ്‌ചയ്‌ക്കും കോശങ്ങളുടെ വളർച്ചയ്‌ക്കും എല്ലിനു ശക്‌തി പകരാനുമൊക്കെ കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

ഗോതമ്പ് -കാരറ്റ് പുട്ട്

ഒരു പാത്രത്തിൽ ഗോതമ്പുപൊടി എടുക്കുക. ആവശ്യത്തിന് ഉപ്പും വിതറുക. കുറച്ചു കുറച്ചായി ചൂടുവെള്ളം ഒഴിച്ച് പുട്ടിനു നനയ്ക്കുന്നതു പോലെ നനയ്ക്കുക. പുട്ടുകുറ്റിയിൽ പൊടി നിറയ്ക്കുക. ഇടയ്ക്കിടയ്ക്ക് തേങ്ങയ്ക്കു പകരം കാരറ്റ് ഗ്രേറ്റ് ചെയ്തത് നിറയ്ക്കുക. ആവശ്യത്തിനു പൊടിയും കാരറ്റും ഇട്ട് പുട്ട് വേവിച്ച് എടുക്കാം. കറി ചേർത്ത് കഴിക്കാം.

കാരറ്റ് ഹൽവ

1.കാരറ്റ് – ആറ്, വലുത്
2.കൊഴുപ്പുള്ള പാൽ – നാലു കപ്പ്
3.നെയ്യ് – നാലു വലിയ സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്
പഞ്ചസാര – നാലു വലിയ സ്പൂൺ
ഏലയ്ക്ക – മൂന്ന് – നാല്, പൊടിച്ചത്
4.കശുവണ്ടിപ്പരിപ്പ് – 20–25
ഉണക്കമുന്തിരി – ഒരു പിടി
5.ബദാം – അഞ്ച്–ആറ്, തൊലി കളഞ്ഞ് അരിഞ്ഞത്

പാകം ചെയ്യുന്ന വിധം
∙കാരറ്റ് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞു ഗ്രേറ്റ് െചയ്തു വയ്ക്കുക.
∙ ചീനച്ചട്ടിയിൽ പാലും കാരറ്റും േചർത്തു യോജിപ്പിച്ച് അടുപ്പത്തു വയ്ക്കുക. ചെറുതീയിലോ ഇടത്തരം തീയിലോവച്ച് തിളപ്പിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. പാൽ വറ്റി കാരറ്റ് വേവുന്നതു വരെ തുടരെയിളക്കുക.
∙ പാൽ നന്നായി വറ്റിത്തുടങ്ങുമ്പോൾ മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ചെറുതീയിൽ വച്ചു തുടരെയിളക്കണം.
∙പാൽ മുഴുവൻ വറ്റി ഹൽവ പരുവമാകുമ്പോൾ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും േചർത്തു തുടരെയിളക്കി വറ്റിച്ചെടുക്കുക. മിശ്രിതം നന്നായി വരണ്ട്, പാൽ തരുതരുപ്പായി വരുന്നതാണു പാകം.
∙ വശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാരറ്റ് മിശ്രിതം ചുരണ്ടി ബാക്കിയുള്ള കാരറ്റ് ഹൽവയുമായി ചേർത്തു യോജിപ്പിക്കുക.
∙ അടുപ്പിൽനിന്നു വാങ്ങി ബദാംകൊണ്ട് അലങ്കരിച്ചു വിളമ്പാം.

Share this story