മുഖത്തിന് തിളക്കം നല്‍കാന്‍ ഇങ്ങനെ ചെയ്യൂ

face care
face care

   തൈരും മുള്‍ട്ടാനി മിട്ടിയും തുല്യമായ അളവില്‍ യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക.ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്.എണ്ണമയമുളളതും,മൃതുവായ ചര്‍മ്മങ്ങള്‍ക്കും ഇത് പരീക്ഷിക്കാം.

   തൈരും മുള്‍ട്ടാനി മിട്ടിയും തുല്യമായ അളവില്‍ യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക.ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്.എണ്ണമയമുളളതും,മൃതുവായ ചര്‍മ്മങ്ങള്‍ക്കും ഇത് പരീക്ഷിക്കാം.

curd
 ടേബിള്‍സ്പൂണ്‍ തൈരിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ കലര്‍ത്തുക.ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വരെ വെയ്ക്കുക.ശേഷം തണുത്ത വെളളത്തില്‍ കഴുകി കളയുക. ഈ ഫേസ് പായ്ക്ക് വരണ്ട ചര്‍മ്മത്തിന് ഗുണകരമാണ്.

     ഒരു ടേബിള്‍സ്പൂണ്‍ കടല മാവിലേക്ക് 2 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക.ഉണങ്ങിയതിനുശേഷം കഴുകി കളയുക.ഇത് സാധാരണ ചര്‍മ്മങ്ങള്‍ക്കും എണ്ണമയമുളള ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാണ്.

    അര ടീസ്പൂണ്‍ മഞ്ഞള്‍ തൈരില്‍ ചേര്‍ത്ത് യോജിപ്പിച്ച് ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെയ്ക്കുക.ശേഷം കഴുകി കളയുക.എല്ലാ ചര്‍മ്മങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും.

      2 ടേബിള്‍സ്പൂണ്‍ തൈരും അല്‍പ്പം തക്കാളി നീരും സംയോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടി, ഉണങ്ങിയ ശേഷം കഴുകി കളയുക.ഏത് തരം ചര്‍മ്മങ്ങള്‍ക്കും ഇത് പരീക്ഷിക്കാന്‍ കഴിയും.
 

Tags