പുല്ല് ഉപയോഗിച്ച് കൺപീലി; സൗന്ദര്യത്തിനായി യുവതിയുടെ വേറിട്ട പരീക്ഷണം
jhj

എപ്പോഴും സുന്ദരിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇതിനായി പലതരം പരീക്ഷണങ്ങളും ഇവര്‍ നടത്താറുണ്ട്. മുഖത്തും കണ്‍പീലികളിലും വരെ പരീക്ഷണങ്ങളുണ്ടാകും.

ഇത്തരത്തില്‍ സൗന്ദര്യ വര്‍ധയ്ക്കായി പുല്ല് ഉപയോഗിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബ്യൂട്ടി വ്‌ളോഗറായ മരിയാന മോള്‍ച്ചനോവയാണ് ഈ പരീക്ഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

പുല്ല് കണ്‍പീലിയില്‍ പശകൊണ്ട് ഒട്ടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പ്രകൃതിദത്തമായ പച്ചകണ്‍പീലി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തു. 

A post shared by Maryna Molchanova (@molchanova.mua)

 

Share this story