സൗന്ദര്യ സംരക്ഷണത്തിനായി ഇത് മാത്രം മതി

face care
face care

നിരവധി വൈറ്റമിനുകളും പോഷകങ്ങളുമല്ലൊം തേനിൽ അടങ്ങിയിട്ടുണ്ട്.  ആരോഗ്യത്തിന്  തേൻ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.ആരോഗ്യത്തിന് പുറമെ ചര്‍മത്തിന്റെ തിളക്കം കൂട്ടാനും തേൻ സഹായിക്കും . അതുകൊണ്ടുതന്നെ ഇതിനെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം. മുഖത്തിന്റെ തിളക്കം വർധിക്കാൻ തേൻ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പല രീതികളിൽ ഇത് ഉപയോഗിക്കാം.

പാല്‍, തേന്‍ എന്നിവ ഒന്നിച്ച് കലർത്തി മുഖത്ത് പുരട്ടുന്നത് ചർമത്തിന് കൂടുതൽ തിളക്കമേകും. മുഖത്തിലെ ചുളുവുകളും വരകളും അകറ്റുന്നതിനും തേൻ സഹായിക്കും. കൂടാതെ തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് മുഖത്തിന് ബ്ലീച്ചിംഗ് ഗുണം നൽകും. മുഖത്തിന് തിളക്കവും മിനുസവും നിലനിർത്താനും ഇത് സഹായിക്കും. പാല്‍, തേന്‍ എന്നിവ കലര്‍ത്തി മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാൻ ഇത് ഉപയോഗിക്കുന്നതിലൂടെ സഹായിക്കും.
 

Tags