വായ്നാറ്റത്തിന് കാരണമാകും ഈ മൂന്ന് കാര്യങ്ങൾ...

bad breath
bad breath

വായ്നാറ്റത്തിന് കാരണമാകുന്ന, അധികമാർക്കും അറിയാത്ത മൂന്ന് കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ എല്ലാം അത്തരത്തിലുള്ള ഘടകങ്ങളാണ്. ഇവയിൽ ചിലതിന്‍റെ കുറവ് മൂലവും വായ്നാറ്റമുണ്ടാകാം. അങ്ങനെയുള്ള മൂന്ന് ഘടകങ്ങളുടെ കുറവിനെ കുറിച്ചാണ് പറയുന്നത്.

ഒന്ന്...

കീഴ്ത്താടിയും പല്ലുമെല്ലാം എല്ലിനാൽ ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ എല്ലുകൾക്കാണെങ്കിൽ വൈറ്റമിൻ-ഡി ആവശ്യമാണ്. ഇതിൽ കുറവ് വരുന്നപക്ഷം എല്ലിലോ പല്ലിലോ പൊട്ടൽ വരികയോ, പല്ല് കൊഴിഞ്ഞുപോവുകയോ എല്ലാം ചെയ്യാം. ഇതിനൊപ്പം തന്നെ വായ്നാറ്റവുമുണ്ടാക്കാം.

പ്രായം ഏറുന്നതിന് അനുസരിച്ച് വായ്നാറ്റമുണ്ടാകാനുള്ള സാധ്യതകളേറുന്നതിലെ ഒരു കാരണവും ഇതാണ്. അതിനാൽ ഭക്ഷണത്തിലൂടെ ആവശ്യത്തിന് വൈറ്റമിൻ-ഡി എപ്പോഴും ഉറപ്പുവരുത്തുക.

രണ്ട്...

വായ്ക്കകത്തെ കോശകലകളെ സംരക്ഷിക്കാൻ വൈറ്റമിൻ -സി ആവശ്യമാണ്. ഇതിന്‍റെ കുറവും വായ്നാറ്റത്തിന് കാരണമായി വരാം.

മൂന്ന്...

അയേൺ കുറവും വായ്നാറ്റത്തിന് കാരണമാകാം. അയേൺ കുറയുമ്പോൾ അത് നാക്കിൽ നീര്/ വീക്കം വരാനും ചെറിയ മുറിവുകൾ വരാനും കാരണമാകുന്നു. ഇത് പിന്നീട് വായ്നാറ്റത്തിനും കാരണമാകുന്നു.

Tags