വിട്ടുമാറാത്ത മുടികൊഴിച്ചിലിനു കറ്റാർവാഴ മാജിക്

google news
aloe vera

കറ്റാർ വാഴയിൽ വലിയ അളവിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിർജ്ജീവ കോശങ്ങളെ നന്നാക്കും. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും ഇല്ലാതാക്കുകയും അമിതമായി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.

ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ധാരാളം കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാനും ഇതിന് കഴിവുണ്ട്.

Aloe vera juice
വെളിച്ചെണ്ണ, കറ്റാര്‍വാഴ മാസ്‌ക് മുടിയ്ക്ക് കരുത്തും കറുപ്പും നല്‍കുന്ന ഒന്നാണ്. മുടി വളരാന്‍ ഉപയോഗിയ്ക്കുന്ന സ്വാഭാവിക രീതിയാണ് വെളിച്ചെണ്ണയെന്നത്. ഈ മാസ്ക് തയ്യാറാക്കാൻ വേണ്ടത് 1 കപ്പ് കറ്റാർ വാഴ ജെൽ, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ്.മേൽപ്പറഞ്ഞ എല്ലാ ചേരുവകളും യോജിപ്പിച്ച് നിങ്ങളുടെ ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക. ഒരു ചൂടുള്ള തൂവാല കൊണ്ട് മുടി മൂടുക. കുറച്ച് നേരം വച്ചതിന് ശേഷം ഇത് കഴുകി ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വരണ്ടതും പരുപരുത്തതുമായ മുടിയുടെ പ്രശ്നം ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

ചെമ്പരത്തി-കറ്റാര്‍ വാഴ ജെല്ലും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ് .1 കപ്പ് കറ്റാർ വാഴ ജെൽ, 2 ടേബിൾ സ്പൂൺ ചെമ്പരത്തി പൂവിന്റെ പേസ്റ്റ് എന്നിവ ചേർത്ത് ഈ മാസ്ക് തയ്യാറാക്കാം. രണ്ട് ചേരുവകളും യോജിപ്പിച്ച് നിങ്ങളുടെ തലയിൽ പുരട്ടുക, പ്രത്യേകിച്ച് മുടിയുടെ അറ്റത്ത്. ഇത് നിങ്ങളുടെ മുടി കട്ടിയുള്ളതും മിനുസമുള്ളതും തിളക്കമുള്ളതുമാക്കും

മുട്ടയും വെളുത്തുള്ളിയും ചേര്‍ത്തും കറ്റാര്‍ വാഴ മാസ്‌കുണ്ടാക്കാം.1 ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ, 1 ടേബിൾ സ്പൂൺ വെളുത്തുള്ളി നീര്, 1 മുട്ടയുടെ മഞ്ഞക്കരു എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാൻ ആവശ്യം. എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തി നിങ്ങളുടെ തലയിൽ പുരട്ടുക. ഒരു ചൂടുള്ള ടവ്വലിൽ പൊതിഞ്ഞ് നിങ്ങളുടെ മുടിക്ക് ആവി നൽകുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ ഹെയർ മാസ്‌ക് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ മുടിയിഴകളെ ബലമുള്ളതാക്കും.

Tags