ചർമ്മആരോഗ്യത്തിനായി ഇത് കഴിച്ചോളൂ

skin care
skin care

നിരവധി ഗുണങ്ങളാൽ  സമ്പുഷ്ടമാണ് ബദാം. എന്നിരുന്നാലും, ആന്റിഓക്‌സിഡന്റുകൾ ബദാമിന്റെ തൊലിയിലാണ് കൂടുതലായി അടങ്ങിയിട്ടുള്ളത് എന്നതിനാൽ, ഈ ശക്തമായ പരിപ്പിന്റെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അവ തോലോടെ മുഴുവനായി കഴിക്കുക. പല ആളുകളും ബദാമിന്റെ തൊലി കളഞ്ഞ് കഴിക്കുന്നത് കാണാറുണ്ട്. എന്നാൽ ഈ അണ്ടിപ്പരിപ്പിന്റെ ഗുണം പൂർണ്ണമായും ലഭിക്കണമെങ്കിൽ അവ തോലോടെ കഴിക്കുക.

ക്യാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റമിന്‍ ഇ യുടെ ഗുണങ്ങൾ നൽകുന്നതിനായി ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ബദാമിലെ വൈറ്റമിന്‍ ഇ ഗുണങ്ങൾ മുടി, ചർമ്മആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.ഫാറ്റി ലിവര്‍, ലിവര്‍ പ്രവര്‍ത്തനം ശരിയല്ലാത്തവര്‍ എന്നിവരെല്ലാം തന്നെ ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു.

ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ഹൃദയാരോഗ്യത്തിനും ശരീരത്തിനുമെല്ലാം നല്ലതാണ്. ഇത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുകയും

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ബദാമിന് കഴിയും. ബദാമിൽ കാർബോഹൈഡ്രേറ്റുകൾ കുറവാണ്, എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ അംശം കൂടുതലാണ്. കൂടാതെ, മിക്ക പ്രമേഹരോഗികൾക്കും വേണ്ടത്ര ലഭിക്കാത്ത ധാതുവായ മഗ്നീഷ്യവും അവയിൽ‌ അടങ്ങിയിട്ടുണ്ട്.

 ഇന്നത്തെ കാലത്തെ രണ്ട് പ്രധാന ആരോഗ്യ പ്രശ്‌നങ്ങളായ ടൈപ്പ് 2 പ്രമേഹവും മെറ്റബോളിക് സിൻഡ്രോമും തടയുന്നതിനും ഉയർന്ന അളവിലുള്ള മഗ്നീഷ്യം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പതിവായി ബദാം കഴിച്ചാൽ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാം.

ഇതു മറ്റു ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിച്ചാല്‍ ഗുണം ചെയ്യില്ല. രാവിലെ വെറുംവയററിലോ രണ്ടു ഭക്ഷണങ്ങള്‍ക്കിടയിലെ ഇടവേളയിലോ കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഇത് മറ്റു സ്‌നാക്‌സിന് പകരം കഴിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. ഇതു പോലെ ഇത് കുതിര്‍ത്തി കഴിയ്ക്കുന്നത് ഇതിലെ ഫൈറ്റിക് ആസിഡ് നീക്കാന്‍ നല്ലതാണ്. ഫൈറ്റിക് ആസിഡ് മറ്റ് പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നത് തടയുന്ന ഒന്നാണ്.

പച്ച ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ നിങ്ങളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനായി, പ്രഭാതഭക്ഷണത്തിനായി ഓട്സിനൊപ്പം ഒരു പിടി ബദാമും യോഗർട്ടും ചേർത്ത് കഴിക്കുക അല്ലെങ്കിൽ ഇവ ഒരുമിച്ച് ചേർത്ത് സ്മൂത്തിയുടെ രൂപത്തിൽ കഴിക്കുക.

ഇത് കൂടാതെ ബദാമിൽ അടങ്ങിയിരിക്കുന്ന മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ശാരീരികക്ഷമത കൂട്ടാനുള്ള ഏറ്റവും നല്ല വഴിയാണ് ദിവസവും ബദാം കഴിക്കുക എന്നത്. ഇതിലെ പ്രോട്ടീനുകള്‍ പേശികള്‍ക്ക് ബലം നൽകുകയും ചെയ്യുന്നു.

ദിവസവും ബദാം കഴിക്കുന്നത് ഹൃദയത്തിന് വളരെ അധികം ഗുണം ചെയ്യും. സ്ഥിരമായി ഒരു പിടി ബദാം കഴിക്കുന്നത് നിങ്ങളുടെ നല്ല കൊളസ്ട്രോൾ നില നിലനിർത്തുവാനും, അതേ സമയം തന്നെ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ബദാം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന കൊളസ്ട്രോളിന്റെ രൂപമായ ആൽഫ -1 എച്ച്ഡിഎല്ലിന്റെ അളവും വർദ്ധിപ്പിക്കുന്നു. ചില ഗവേഷണങ്ങൾ തെളിയിക്കുന്നത് ദിവസവും ബദാം കഴിക്കുന്നത് വഴി ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയും എന്നാണ്.

ആരോഗ്യം നൽകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മികച്ച മാർഗ്ഗമാണ് ബദാം ദിവസേനയുള്ള ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക എന്നത്. കുറച്ച് ബദാം മിതമായ അളവിൽ കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ നേരം വിശപ്പ് തോന്നാതെ വയർ നിറഞ്ഞിരിക്കുന്നു എന്ന പ്രതീതി നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ സഹായത്താലാണിത്. ശരീരത്തിലെ കലോറി ആഗിരണം കുറയ്ക്കുന്നതിൽ ബദാം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും, അതുവഴി ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ ലഘുഭക്ഷണമാക്കി ബദാം മാറുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

Tags