മുഖക്കുരുവാണോ വില്ലൻ ? പരിഹാരമിതാ വീട്ടിൽ തന്നെ

ance
ance

പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. മുഖക്കുരു അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ  നോക്കാം

ഒന്ന്...

മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒപ്പം ചെറുചൂടുവെള്ളത്തിൽ ഇടക്കിടയ്ക്ക് മുഖം കഴുകുകയും ചെയ്യുക.

രണ്ട്...

ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാന്‍ ഇത് സഹായിക്കും. 

face

മൂന്ന്...

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
നാല്...

തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്. 

അഞ്ച്...

ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. 

ആറ്...


തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. 


ഏഴ്...


നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതും ആഴ്ചയില്‍ രണ്ട് തവണ വരെ ചെയ്യാം. 

Tags