ഇനി മുഖക്കുരുവിന്റെ ടെൻഷൻ വേണ്ട ; ഈ കാര്യങ്ങൾ ചെയ്താൽ

face
face

മുഖക്കുരു തടയാൻ ചിലപോംവഴികൾ ഇതാ ...

മുഖം വൃത്തിയാക്കാൻ ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്.

മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

മുഖക്കുരുവിൽ ചെറുനാരങ്ങ രണ്ടായി മുറിച്ചു ഉരസുന്നത് നല്ലതാണ്. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.

face

മുഖസൗന്ദര്യം നിലനിര്‍ത്താന്‍ നിത്യേന എട്ട് മുതല്‍ പത്തു ഗ്ലാസ്സ് വെള്ളം ഇടവിട്ടു കുടിക്കുന്നതു ശീലമാക്കുക.

മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.

എണ്ണമയമാണ് മുഖക്കുരുവിനെ കൊണ്ടുവരുന്നത്. ഇതൊഴിവാക്കാന്‍ ശര്‍ക്കര തേക്കുന്നതും ഗുണം ചെയ്യും. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ശര്‍ക്കര ഉപയോഗിച്ച് മസ്സാജ് ചെയ്തു നോക്കൂ, പ്രയോജനം ലഭിക്കും.


മുഖക്കുരു പടരാതിരിക്കാന്‍ പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്.


പഞ്ചസാര നിറഞ്ഞ ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഒപ്പം വറുത്തതും പൊരിച്ചതും നിശ്ശേഷം ഉപേക്ഷിക്കാം. പഴങ്ങള്‍ ധാരാളമായി കഴിക്കുക. മുഖം എപ്പോഴും തണുപ്പിക്കുക.
 

Tags