പിരീഡ്സ് അസ്വസ്ഥകൾ കുറയ്ക്കാൻ യോ​ഗ സഹായിക്കുമോ?

periods pain

ആർത്തവം കൃത്യസമയത്ത് ഉണ്ടാകാത്തത് തൊട്ട് ആർത്തവ ദിനങ്ങളിലെ കഠിനമായ വയറുവേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സാധാരണമാണെങ്കിലും പല സ്ത്രീകളും ഇത് അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ ബുദ്ധിമുട്ടേറിയ ദിവസങ്ങൾ നിങ്ങളെ കൂടുതൽ അസ്വസ്ഥയാക്കുകയും മാനസികനിലയെ മോശമായി ബാധിക്കുകയും ചെയ്യുന്നതാണ്.

പിരീഡ്സ് അസ്വസ്ഥകൾ കുറയ്ക്കാൻ എളുപ്പമാർഗ്ഗമാണ് യോഗ. സ്ഥിരമായി യോ​ഗ ചെയ്യുന്നത് കാര്യമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യോഗയിലൂടെ ആർത്തവ പ്രശ്‌നങ്ങൾ നിയന്ത്രിക്കാനാകുമെന്നും സ്പർഷ് ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ & ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡയറക്ടർ ഡോ. പ്രതിമ റെഡ്ഡി പറഞ്ഞു.

ചില സ്ത്രീകൾക്ക് അവരുടെ സൈക്കിളിൽ വ്യതിയാനങ്ങൾ അനുഭവപ്പെടാം. നാലോ അഞ്ചോ ദിവസങ്ങളിൽ അമിത രക്തസ്രവം ഉണ്ടാകാം. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ നിസാരമായി കാണാതെ അത് പരിഹാരം കാണുന്നതിന് ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത് പ്രധാനമാണെന്നും ഡോ.പ്രതിമ പറഞ്ഞു.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വ്യായാമമാണ് യോഗ. വിവിധ രോഗങ്ങൾക്ക് പ്രത്യേകിച്ച് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അലട്ടുന്നത് കുറയ്ക്കുന്നു. യോഗ ശരീരത്തിനുള്ളിലെ മാനസികവും സുപ്രധാനവുമായ ഊർജ്ജങ്ങളെ സന്തുലിതമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും പൂർണ്ണമായി പരിശീലിപ്പിക്കുകയും വ്യക്തിയെ സ്വയം തിരിച്ചറിയാൻ അനുവദിക്കുകയും ചെയ്യുന്ന സ്വയം മെച്ചപ്പെടുത്തലിന്റെയും വ്യായാമത്തിന്റെയും രീതികളിലൊന്നാണ് യോഗ.

ആരോഗ്യമുള്ള സ്ത്രീകൾക്ക് ആർത്തവചക്രത്തിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ അനുഭവപ്പെടാം. കനത്ത ആർത്തവം, വേദനാജനകമായ കാലഘട്ടങ്ങൾ, പ്രീമെൻസ്ട്രൽ സിൻഡ്രോം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പതിവ് വ്യായാമം ആർത്തവ പ്രശ്വങ്ങളുടെ തീവ്രത കുറയ്ക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകളിൽ രോഗലക്ഷണങ്ങളും വേദനയുടെ അളവും കുറയുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ കുറവ് ഗർഭാശയ എപ്പിത്തീലിയൽ ടിഷ്യൂകളിലെ ഹോർമോൺ വ്യതിയാനം അല്ലെങ്കിൽ എൻഡോർഫിൻ അളവ് വർദ്ധിക്കുന്നത് മൂലമാകാം. യോഗ ആർത്തവ വേദന കുറയ്ക്കാൻ സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഡോ. പ്രതിമ പറഞ്ഞു.

ഹോർമോണുകളെ നിയന്ത്രിക്കുന്നതിനൊപ്പം പേശികൾ, സന്ധികൾ എന്നിവയ്ക്ക് സൂര്യനമസ്കാരം ഗുണകരമായി പ്രവർത്തിക്കുന്നതായി അവർ പറഞ്ഞു. ആർത്തവ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായകമാണ് ബദ്ധകോണാസനം അഥവാ ബട്ടർഫ്ലൈ പോസ്. അത് മാത്രമല്ല, കഴുത്ത് വേദനയിൽ നിന്നും നടുവേദനയിൽ നിന്നും സ്വയം മോചനം നേടാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നുവെങ്കിൽ ബദ്ധകോണാസനം ശീലമാക്കാവുന്നതാണ്.

Share this story