താരന്‍ അകറ്റാന്‍ നാരങ്ങ ഉപയോഗിക്കേണ്ട വിധം...

Dandruff

താരൻ ഭൂരിഭാ​ഗം പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഈ പ്രശ്നം കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ, അത് മുടിയുടെ ആരോ​ഗ്യത്തെയും ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കും

താരൻ അകറ്റാൻ നാരങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കാം. ഇതിനായി 2-3 സ്പൂൺ വെളിച്ചെണ്ണയും ഒരു നാരങ്ങയും ആണ് വേണ്ടത്. ആദ്യം ഒരു പാത്രത്തിൽ 2-3 സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ നാരങ്ങ നീര് ചേർക്കുക. രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച്, ഈ മിശ്രിതം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുടിയുടെ വേരുകളിൽ തലയോട്ടിയിൽ പുരട്ടുക.

ഈ മിശ്രിതം മുടിയുടെ വേരുകളിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമിക്കാൻ അനുവദിക്കണം. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നെല്ലിക്ക, കറ്റാർ വാഴ തുടങ്ങിയ പ്രകൃതിദത്ത ഔഷധങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഷാംപൂകൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ മിശ്രിതം പുരട്ടിയാൽ താരൻ ഇല്ലാതാക്കാം.

Share this story