ചീര്‍പ്പ് തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

google news
comb
ഹെയര്‍ ഡ്രൈര്‍ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വെന്റഡ് ഹെയര്‍ ബ്രഷ് നിങ്ങളുടെ ഗ്രൂമിങ് കിറ്റില്‍ വളരെ അനിവാര്യമാണ്.

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാന്‍ തെറ്റായ ചീര്‍പ്പും കാരണമാകാറുണ്ട്. നീളമുള്ളതും അല്ലാത്തതുമായ ഏത് മുടിക്കും എപ്പോഴും അനുയോജ്യമാണ് വീതിയുള്ള പല്ലുകളുള്ള ചീര്‍പ്പ്. കൈ കൊണ്ട് ചെയ്യുന്നത് പോലെ തന്നെയാണ് വീതിയുള്ള പല്ലുകള്‍ ഉള്ള ചീര്‍പ്പ് ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്. വളരെ മൃദുവമായി തടസങ്ങളില്ലാതെ, പിടി വലികളില്ലാതെ എളുപ്പത്തില്‍ നനഞ്ഞ മുടി ചീകാന്‍ ഇത് സഹായിക്കും. ചീകുമ്പോള്‍ മുടി കൊഴിയുന്നത് തടയാനും അതുപോലെ മുടി പൊട്ടുന്നത് തടയാന്‍ ഈ ചീര്‍പ്പ് നല്ലതാണ്. മുടിയിലെ രോമകൂപങ്ങള്‍ക്കും തലയോട്ടിക്കും വളരെ മികച്ചതാണ് ഈ ചീര്‍പ്പ്.

എല്ലാ തരത്തിലുള്ള മുടികള്‍ക്കും വളരെ അനുയോജ്യമാണ് ക്ലാസിക് ഹെയര്‍ ബ്രഷ്. ഉണങ്ങിയ മുടികള്‍ ചീകി വ്യത്തിയാക്കാന്‍ ഈ ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സ്‌റ്റൈലിലേക്കും മുടിയെ മാറ്റാനും ഇത് സഹായിക്കും.

ഹെയര്‍ ഡ്രൈര്‍ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വെന്റഡ് ഹെയര്‍ ബ്രഷ് നിങ്ങളുടെ ഗ്രൂമിങ് കിറ്റില്‍ വളരെ അനിവാര്യമാണ്. മിക്ക വെന്റഡ് ബ്രഷുകള്‍ക്കും സ്റ്റാറ്റിക്, ഫ്രിസ്-ഫ്രീ ഡിസൈന്‍ ഉണ്ട്, ഇത് ഹെയര്‍ ഡ്രയര്‍ ഉപയോഗത്തിലും സ്വാഭാവികമായി സംഭവിക്കുന്ന മുടിയുടെ വരള്‍ച്ചയെ കുറയ്ക്കുന്നതിന് രോമകൂപങ്ങളിലേക്ക് നെഗറ്റീവ് അയോണുകള്‍ ചേര്‍ക്കുന്നു.

Tags