നിങ്ങളുടെ കുട്ടി ഒമ്പത് മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്?എങ്കിൽ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

google news
sleep

 


മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാൻ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസ്തമാണ്. ചെറിയ കുട്ടികൾ കൂടുതൽ ഉറങ്ങണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.  പ്രായം കൂടിവരുമ്പോൾ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം. കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. 

ഒരു ദിവസം ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ബുദ്ധിമാന്ദ്യം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് പുതിയ പഠനം പറയുന്നു. ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾ രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഓർമ്മക്കുറവിന് കാരണമാകാം. ഒമ്പത് മുതൽ 12 മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. ഉറക്കക്കുറവുള്ളവരിൽ വിഷാദം, ഉത്കണ്ഠ, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് രാത്രിയിൽ 9 മുതൽ 12 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്നും അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ വ്യക്തമാക്കി.

അഡോളസെന്റ് ബ്രെയിൻ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് (എബിസിഡി)  പഠനത്തിൽ എൻറോൾ ചെയ്ത 9 മുതൽ 10 വയസ്സുവരെയുള്ള 8,300-ലധികം കുട്ടികളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഗവേഷകർ പരിശോധിച്ചു. യുഎസിലെ മസ്തിഷ്ക വികസനത്തെയും കുട്ടികളുടെ ആരോഗ്യത്തെയും കുറിച്ചുള്ള ഏറ്റവും വലിയ ദീർഘകാല പഠനമാണിതെന്നും ​ഗവേഷകർ പറയുന്നു.

' ആരോഗ്യകരമായ ഉറക്കമുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ വേണ്ടത്ര ഉറക്കമില്ലാത്ത രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്ന കുട്ടികൾക്ക് ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.' - യുഎംഎസ്ഒഎമ്മിലെ ഡയഗ്നോസ്റ്റിക് റേഡിയോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ പ്രൊഫസർ സെ വാങ് പറഞ്ഞു. 

കുട്ടികളിലെ ന്യൂറോകോഗ്നിറ്റീവ് വികസനത്തിൽ ഉറക്കമില്ലായ്മയുടെ ദീർഘകാല ആഘാതം തെളിയിക്കുന്ന ആദ്യ കണ്ടെത്തലുകളിൽ ഒന്നാണിത്. ഞങ്ങളുടെ കണ്ടെത്തൽ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും പ്രൊഫ.സെ പറഞ്ഞു.

കുട്ടികളിൽ നല്ല ഉറക്ക ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികളെ ലഘു വ്യായാമങ്ങൽ ശീലമാക്കുക , സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്‌ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിൽ ഉറക്കം എത്രത്തോളം പ്രധാനമാണെന്നതിനെ കുറിച്ച് ദീർഘകാല പഠനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക പഠനമാണിത്...- യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷകരിലൊരാളായ ആൽബർട്ട് റീസ് പറഞ്ഞു.

ഒരു കുട്ടി പകൽ എത്ര സമയം ഉറങ്ങുന്നുവെന്നതുമായി ബന്ധപ്പെട്ടായിരിക്കും അവരുടെ രാത്രിയുറക്കം. പല കുട്ടികളും അഞ്ച് വയസോട് കൂടി പകലുറക്കത്തിൽ നിന്ന് പിൻവാങ്ങുന്നത് കാണാം. അങ്ങനെയുള്ളവർക്ക് രാത്രി നേരത്തെയുള്ള ഉറക്കം ഉറപ്പാക്കുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. ചെറിയ കുട്ടികൾക്ക് നല്ല ഉറക്കം ലഭിക്കാൻ രക്ഷിതാക്കളുടെ സഹായം പ്രധാനമാണ്.

നേർത്ത മെത്ത ഉറക്കത്തിനായി കുട്ടികൾക്ക് ഉറപ്പാക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് അനാവശ്യ ശബ്ദങ്ങൾ ഇല്ലാത്ത മുറി തന്നെ ഉറക്കത്തിന് വേണ്ടി തിരഞ്ഞെടുക്കാം. വൃത്തിയുള്ള ബെഡ് ഷീറ്റുകൾക്കും തലയണ കവറുകൾക്കും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ബെഡ്ഷീറ്റുകളും തലയണ കവറുകളും അലക്കുന്നതും നല്ല ഉറക്കം പ്രധാനം ചെയ്യുന്നതായി  വിദ​ഗ്ധർ പറയുന്നു.


 

Tags