ഉള്ളി എളുപ്പത്തില്‍ വൃത്തിയായിക്കിട്ടാന്‍ ഇങ്ങനെ ചെയ്യൂ...
thushar

അടുക്കളയില്‍ പച്ചക്കറികള്‍ വൃത്തിയാക്കുമ്പോള്‍ ഏറ്റവും പ്രയാസമുള്ള ഒരു പണിയാണ് ഉള്ളി വൃത്തിയാക്കല്‍. വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ഒരുവിധം എല്ലാ കറികള്‍ക്കും നമ്മള്‍ ഉള്ളി ചേര്‍ക്കാറുണ്ട്. അപ്പോള്‍ എളുപ്പത്തില്‍ ഉള്ളി വൃത്തിയായി കിട്ടാനുള്ള ഒരു ടിപ്പാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

ഇതിനായി വൃത്തിയാക്കാന്‍ ആവശ്യമുള്ള ചെറിയ ഉള്ളി എടുക്കുക. അതില്‍ ആദ്യം നല്ലത് മാത്രം മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്കു ചെറിയ ഉള്ളി ഇട്ട് ഒരു മിനിറ്റ് കുതിര്‍ത്തി വയ്ക്കുക. ശേഷം കൈ വച്ചു നന്നായി തിരുമ്മി കൊടുക്കുക. അപ്പോള്‍ തന്നെ തൊലി അടര്‍ന്നു പോകുന്നത് കാണാം. അതിനുശേഷം അതേ വെള്ളത്തില്‍ നിന്നും തൊലി മാറ്റി ഉള്ളി മാത്രം എടുക്കുക. അതിലേക്കു നല്ല വെള്ളം ഒഴിച്ച് ഒന്ന് കഴുകി രണ്ടു അറ്റം മുറിച്ചു മാറ്റുക. ഉള്ളി നല്ല വൃത്തിയായി കിട്ടും.

Share this story