എത്ര തവണ സെക്‌സ് ചെയ്യാം: കാലങ്ങളായി ചോദിച്ചുകൊണ്ടിയിരിക്കുന്ന ഒരു ചോദ്യം
sex health

എത്രതവണ സെക്‌സ് ചെയ്യാം ? പലരും കാലങ്ങളായി ചോദിച്ചുകൊണ്ടിയിരിക്കുന്ന ഒരു ചോദ്യമാണിത്. സെക്‌സ് ചെയ്യുന്നതിന്റെ എണ്ണം മുമ്പത്തേക്കാള്‍ കുറയുമ്പോള്‍ ആശങ്കപ്പെടുന്നവരുണ്ട്. അത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമാണോ എന്ന് വരെ ആശങ്കപ്പെടാറുമുണ്ട്. ലൈംഗിക രോഗ വിദഗ്ദര്‍ എല്ലായിപ്പോഴും കേട്ട് മടുത്ത സംശയങ്ങളില്‍ ഒന്നും ഇത് തന്നെയായിരിക്കും. ഞങ്ങള്‍ക്ക് എത്ര തവണ സെക്‌സ് ചെയ്യാം?  ഈ ചോദ്യത്തിന്‍ ശാശ്വതമായ ഉത്തരമാണ് താഴെ.


എത്ര തവണയാണ് നമ്മള്‍ സെക്‌സ് ചെയ്യുന്നത്?
വിവിധ പ്രായത്തില്‍ പെട്ടയാളുകള്‍ എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതിനെ കുറിച്ച് പ്ലേബോയ് അടുത്തിടെ ഒരു സര്‍വ്വേ നടത്തുകയുണ്ടായി. ഇതില്‍ 18 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ആഴ്ചയില്‍ രണ്ട് തവണയാണ് സെക്‌സ് ചെയ്യാറുള്ളത്. അതായത് വര്‍ഷത്തില്‍ 112 തവണ. 40 നും 49 നും ഇടയിലുള്ളവര്‍ വര്‍ഷത്തില്‍ 69 തവണയും.

വിവാഹ ശേഷം എന്തുകൊണ്ട് ലൈംഗിക ബന്ധത്തിന്റെ എണ്ണം കുറയുന്നു?
വിവാഹശേഷം ലൈംഗിക ബന്ധത്തിന്റെ എണ്ണം ക്രമേണ കുറയുമെന്നത് ഒരു ആഗോള സത്യമാണ്. എന്നാല്‍ അത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്നതിന്റെ ഉത്തരം ആപേക്ഷികമാണ്. പലപ്പോഴും ഈ എണ്ണക്കുറവിന് കാരണം ലൈംഗിക ബന്ധത്തോടുള്ള വിരക്തിയല്ലെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. പകരം കുടുംബ ജീവിതം കൂടുതല്‍ ഗൗരവതരമാകുന്നതും ഉത്തരവാദിത്വം വര്‍ധിക്കുന്നതുമാണ് ലൈംഗിക ബന്ധത്തിന്റെ എണ്ണക്കുറവിന് കാരണം. വീട്ടുജോലികളും, വരുമാനത്തിനായുള്ള ഓട്ടങ്ങള്‍ക്കുമിടയില്‍ പെട്ട് സെക്‌സ് മനസില്‍ ഒതുങ്ങിപ്പോകുന്നതിനാലാണത്.

ആഴ്ചയില്‍ ഒരു തവണ മതിയോ?
അതുമതി, സാധാരണ നിലയില്‍ ആഴ്ചയില്‍ ഒരു തവണ സെക്‌സ് ചെയ്യുന്നത് തന്നെ സന്തോഷകരമായ ദാമ്പത്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആ സന്തോഷം എത്രത്തോളമെന്നത് ഒരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും.

എത്ര തവണ ചെയ്യണമെന്ന് പ്രമേഹം തീരുമാനിക്കും
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം നിയന്ത്രിക്കുന്നോ അതിനനുസരിച്ചേ നിങ്ങള്‍ക്ക് നിങ്ങളുടെ സെക്‌സ് എത്ര തവണയെന്ന് തീരുമാനിക്കാനാവൂ. നിങ്ങളുടെ ലൈംഗിക ശേഷിയെ തീരുമാനിക്കാന്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് സാധിക്കും.

എണ്ണം കുറഞ്ഞുവെന്നും കൂടിയെന്നും സ്വയം ആലോചിച്ച് തല പുണ്ണാക്കാതിരിക്കുക

ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സെക്‌സിലേര്‍പ്പെട്ടില്ലെന്നത് നിങ്ങള്‍ ഒരു മോശം ഭര്‍ത്താവാണെന്നതിന്റെ ലക്ഷണമല്ല. നിശ്ചിത തവണയെങ്കിലും സെക്‌സ് ചെയ്തില്ലെങ്കില്‍ അത് പരസ്പര ബന്ധത്തെ ബാധിക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല. സന്തുഷ്ടരായ ദമ്പതികളിക്കിടയില്‍ പോലും വലിയ ഇടവേളകളില്‍ സെക്‌സ് ചെയ്യുന്നവരുണ്ട്.
വിവാഹിതരായവര്‍ എത്ര തവണ ബന്ധപ്പെടുന്നുണ്ട്?
2009 ല്‍ നടന്ന ഒരു പഠനമനുസരിച്ച് 15 ശതമാനം ദമ്പതികള്‍ ആറ് മാസത്തോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. 34 ശതമാനം പേര്‍ മാത്രമാണ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത്. 
 
അപ്പോള്‍, ശരിക്കും നിങ്ങള്‍ക്ക് എത്ര തവണ സെക്‌സ് ചെയ്യാം.

നിങ്ങള്‍ക്ക് തോന്നും പോലെ, നിങ്ങളുടെ പങ്കാളി തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാവുന്നതാണ്. ലൈംഗിക താലപര്യത്തില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ പെട്ടെന്ന് അമിത താല്‍പര്യമുണ്ടാവുകയോ, പെട്ടെന്ന് താല്‍പര്യ കുറവ് ശ്രദ്ധയില്‍ പെടുമ്പോള്‍ മാത്രം നിങ്ങല്‍ ആശങ്കുപ്പെട്ടാല്‍ മതി. അത്തരം സാഹചര്യങ്ങളില്‍ വിദഗ്ദാഭിപ്രായം അന്വേഷിക്കുക

Share this story